'വാങ്ങുന്ന ശമ്പളത്തോട് കൂറും മര്യാദയും കാണിക്കണം'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എം എം മണി - വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എം എം മണി
🎬 Watch Now: Feature Video
ഇടുക്കി : വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മുൻ മന്ത്രി എം എം മണി. നാടിനോട് കൂറില്ലാത്തവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് എം എം മണിയുടെ ആരോപണം. ഇടുക്കിയിലെ കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. അതിർത്തിയിലെ തമിഴ്‌നാടിന്‍റെ കടന്നു കയറ്റം തടയാൻ ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ലെന്നും എം എം മണി ആരോപിച്ചു. അതിർത്തിയിലെ ഒരു കരിയില അനങ്ങിയാലും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥൻമാർ ഇവിടെ വരും. എന്നാൽ ഇവിടത്തെ പൊലീസുകാരടക്കം ഒരു ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കില്ലെന്നും എം എം മണി ആരോപിച്ചു. തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർ ആ നാടിനോട് കാണിക്കുന്ന കൂറ് ഇവിടുത്തെ ഉദ്യോഗസ്ഥർ കണ്ട് പഠിക്കണമെന്നും എം എം മണി വിമർശിച്ചു.
കാശ് കിട്ടുന്നിടത്ത് നിന്നും വാങ്ങാൻ മാത്രം ആണ് ഉദ്യോഗസ്ഥർക്ക് താത്പര്യം. ഉദ്യോഗസ്ഥർ വാങ്ങുന്ന ശമ്പളത്തോട് കൂറും മര്യാദയും കാണിക്കണം. അതിർത്തിയിലെ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റണമെന്നും എം എം മണി പറഞ്ഞു.