ആനയിറങ്കല്‍ ഡാമില്‍ രണ്ട് പേരെ കാണാതായി; തെരച്ചില്‍ തുടരുന്നു - തെരച്ചിൽ നടത്തി ഫയർഫോഴ്‌സും സ്‌കൂബ ടീമും

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 13, 2023, 8:58 AM IST

Updated : Nov 13, 2023, 10:13 AM IST

ഇടുക്കി : ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് 2 പേരെ കാണാതായി. ചിന്നക്കനാൽ 301 കോളനി സ്വദേശികളായ നിരപ്പേൽ ഗോപി (62), പാറക്കൽ സജീവൻ (38) എന്നിവരയൊണ് കാണാതായത് (Missing after boat capsized in Anayirankal Dam). ഇന്നലെ (നവംബര്‍ 12) രാവിലെ പൂപ്പാറ ടൗണിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം ആനയിറങ്കലിലെത്തിയ ഇരുവരും 12 ഓടെ ജലാശയത്തിലൂടെ വള്ളത്തിൽ 301 കോളനിയിലേക്ക് മടങ്ങി. 301 കോളനിയിൽ സജീവന്‍റെ വീടിന്‍റെ താഴ് ഭാഗത്ത് എത്തിയപ്പോൾ വള്ളം മറിഞ്ഞു. വെള്ളത്തിൽ വീണ ഗോപി ഉടൻ മുങ്ങി താഴ്ന്നു. കരയിലേക്ക് നീന്തി കയറാൻ ശ്രമിച്ച സജീവന്‍റെ നിലവിളി ശബ്‌ദം ഇയാളുടെ മരുമകൻ രഞ്ജിത്ത് കേട്ടിരുന്നു. രഞ്‌ജിത്ത് ഓടിയെത്തിയപ്പോഴേക്കും സജീവനും മുങ്ങിത്താഴ്ന്നു. ഇവരുടെ വള്ളം മറിഞ്ഞതിന്‍റെ മറു ഭാഗത്ത് ജലാശയത്തിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നു. വള്ളം മറിഞ്ഞ് ജലാശയത്തിൽ കാണാതായ ഇരുവർക്കും വേണ്ടി മൂന്നാർ ഫയർഫോഴ്‌സ്‌ അംഗങ്ങൾ അഞ്ച് മണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. വൈകിട്ട് 5 ന് തൊടുപുഴയിൽ നിന്നുള്ള സ്‌കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി (Fire Force and scuba teams are searching). സ്‌കൂബ ടീമിന്‍റെ നേതൃത്വത്തിൽ ഇന്നലെ ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല സമീപത്ത് കാട്ടാനക്കൂട്ടം നിൽക്കുന്നതിനാലും ഇരുട്ട് വീണതിനാലും ഏഴ് ഇരുപതോട് കൂടി സംഘം തെരച്ചിൽ അവസാനിപ്പിച്ചു ഇന്ന്‌ രാവിലെ തെരച്ചിൽ പുനരാരംഭിക്കും.

Last Updated : Nov 13, 2023, 10:13 AM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.