മദ്യപിച്ച് ഡ്രൈവിങ് സീറ്റിലിരുന്നാൽ തനിയെ വീലും എഞ്ചിനും നിലയ്ക്കും; വ്യത്യസ്‌ത സംവിധാനമൊരുക്കി എംജിഎം പോളിടെക്‌നിക്ക് വിദ്യാര്‍ഥികള്‍ - കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
കണ്ണൂര്‍: മദ്യപിച്ച് ഡ്രൈവർ സീറ്റിലിരുന്നാൽ വാഹനം തന്നെ അലാറം മുഴക്കുകയും ശേഷം വീലും എഞ്ചിനും നിലയ്ക്കുകയും ചെയ്യുന്ന സംവിധാനം തയ്യാറാക്കിയിരിക്കുകയാണ് പിലാത്തറ എം ജി എം പോളിടെക്‌നിക്കിലെ വിദ്യാർഥികൾ. അവസാന വർഷ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിദ്യാർഥികളാണ് പ്രൊജക്റ്റ് വർക്കിന്‍റെ ഭാഗമായി ഇങ്ങനെയൊരു സംവിധാനമൊരുക്കിയത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ആൽക്കോ വാൻ ഉൾപെടെയുള്ള സംവിധാനങ്ങളൊരുക്കി പൊലീസ് പരിശോധന നടത്തുന്ന സാഹചര്യത്തിലാണ് പിലാത്തറ എം ജി എം പോളി ടെക്‌നിക്കിലെ വിദ്യാർഥികൾ നൂതനമായ ഒരു സംവിധാനം തയ്യാറാക്കിയത്.
മദ്യപിച്ച് ഡ്രൈവിംഗ് സീറ്റിലിരുന്നാൽ വാഹനം തന്നെ അലാറം മുഴക്കും. ശേഷം വാഹനത്തിന്‍റെ വീലും എഞ്ചിനും നിലയ്ക്കും. അതായത്, മദ്യപിച്ച് വാഹനമോടിക്കൽ അസാധ്യമാകും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പൊലീസ് പതിനെട്ടടവും പ്രയോഗിക്കുന്ന കാലത്താണ് പോളിടെക്‌നിക്ക് വിദ്യാർഥികളുടെ ഈ പുത്തൻ സംവിധാനം വരുന്നത്.
അവസാന വർഷ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർഥികൾ പ്രൊജക്റ്റ് വർക്കിന്‍റെ ഭാഗമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കിയത്. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ സ്പ്രേ ചെയ്‌ത് സംവിധാനത്തിന്‍റെ പ്രവർത്തനം വിദ്യാർഥികൾ വിശദീകരിക്കുകയും ചെയ്‌തു. കോളജിലെ ഓട്ടോമൊബൈൽ വിഭാഗം മേധാവി പി വി ചന്ദ്രനും, അധ്യാപകനായ അതുൽ ആനന്ദുമാണ് വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ നൽകിയത്.