Mentalist Fazil Basheer Interview ശവക്കല്ലറയിൽ നിന്ന് കണ്ണുനീർ; 'രഹസ്യങ്ങൾ' പരസ്യമാക്കുന്ന മെന്‍റലിസ്റ്റ് ഫാസിൽ ബഷീർ - magic tricks

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 2, 2023, 8:56 PM IST

'ട്രിക്‌സ് ബൈ ഫാസിൽ ബഷീർ' എന്ന സോഷ്യൽ മീഡിയ ഹാൻഡിൽ മലയാളികൾക്ക് സുപരിചിതമാണ്. ഫേസ്ബുക്കിലും യൂട്യൂബിലും ഏകദേശം ഒരു മില്യണോളം ആരാധകരാണ് ആലുവ സ്വദേശി കൂടിയായ ഇദ്ദേഹത്തെ പിന്തുടരുന്നത്. മെന്‍റലിസത്തിലൂടെയും മാജിക്കിലൂടെയുമാണ് ഫാസിൽ പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. ഒരു എന്‍റര്‍ടെയ്‌ൻമെന്‍റ് എന്നതിലുപരി ഇവയിലൂടെ നടത്തുന്ന സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന ചില പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്. 2003ലാണ് ഫാസിൽ ബഷീർ മാജിക്കിന്‍റെ ലോകത്തേക്ക് കടന്നുവരുന്നത്. മുതുകാട് അടക്കമുള്ള അതികായൻമാരോടൊപ്പം പ്രവർത്തിച്ച പരിചയവുമായി സ്വന്തമായി ഒരു ഇവന്‍റ് മാനേജ്മെന്‍റ്  സ്ഥാപനം ആരംഭിക്കാൻ തീരുമാനിച്ചു. തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം പ്രോഗ്രാമുകൾ അവതരിപ്പിക്കാനും ജനശ്രദ്ധ നേടാനും ഫാസിലിനായി. തുടർന്നാണ് സോഷ്യൽ മീഡിയയിലേക്കുള്ള കടന്നുവരവ്. ഫാസിൽ കൂടുതൽ ജനകീയനാകുന്നതും ഇതിനുശേഷമാണ്. സൂപ്പർ നാച്ചുറലായി തോന്നുന്ന ഏതൊരു കാര്യവും തിരഞ്ഞുപിടിച്ച് അതിനുപിന്നിലെ രഹസ്യങ്ങൾ വെളിച്ചത്തു കൊണ്ടുവരികയാണ് ഫാസിൽ ബഷീർ പ്രധാനമായും തന്‍റെ ചാനലിലൂടെ ചെയ്യുന്നത്. ദേഹത്തുകൂടി വൈദ്യുതി കടത്തിവിടുന്ന, ശവക്കല്ലറയിൽ നിന്ന് കണ്ണുനീർ വരുന്ന രഹസ്യങ്ങൾ, വിവിധ സ്ഥലങ്ങളിലെ പ്രേതശല്യം എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. ഇവയ്‌ക്ക് പിന്നിലെ കൃത്യമായ സയന്‍റിഫിക് വശങ്ങളാണ് അദ്ദേഹം തുറന്നുകാട്ടുക. തുടക്കകാലത്ത് മതപരമായി ചില എതിർപ്പുകൾ നേരിട്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ മലയാളികൾ കാര്യബോധമുള്ളവരാണെന്ന് ഫാസിൽ ബഷീർ പറയുന്നു. ഇടിവി ഭാരതിനോട് മനസ് തുറക്കുകയാണ് ഫാസിൽ ബഷീർ.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.