Landslide | ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ, 23 റോഡുകൾ അടച്ചതായി ദുരന്തനിവാരണ വകുപ്പ് - മണ്ണിടിച്ചിൽ വീഡിയോ

🎬 Watch Now: Feature Video

thumbnail

By

Published : Jul 4, 2023, 10:09 PM IST

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിൽ മണ്ണിടിച്ചിൽ. പ്രദേശത്തെ മലയുടെ വലിയൊരു ഭാഗം റോഡിലേക്ക് പതിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജില്ലയിലെ ധാർചുലയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ദോബാത് മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്.  

also read : Maruthom village | കാറ്റിലും മഴയിലും ഉറക്കമില്ലാത്ത രാത്രികൾ, ഉരുൾപൊട്ടൽ ഭീതിയിൽ മരുതോം ഗ്രാമം

അപകടത്തെ തുടർന്ന് ഇന്ത്യ- ചൈന അതിര്‍ത്തി മേഖലയില്‍ ഗതാഗതം പൂർണമായും തടസപ്പെട്ടു. മലയോര മേഖലകളിൽ ഇടയ്‌ക്കിടെ ഉണ്ടാകുന്ന മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ സംഭവിക്കുന്നത്. അപകടങ്ങളെ തുടർന്ന് ജില്ലയിലാകെ ഇന്ന് 23 റോഡുകൾ അടച്ചിട്ടിരിക്കുകയാണെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. എല്ലാ റോഡുകളിലും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

also read : ഹിമാചലില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം

മണ്ണിടിച്ചിലിൽ റോഡിൽ പതിച്ചിട്ടുള്ള അവശിഷ്‌ടങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ചാണ് നീക്കം ചെയ്യുന്നതെന്ന് പ്രദേശത്തെ സാമൂഹിക പ്രവർത്തകർ അറിയിച്ചു. പിത്തോരഗഡ് മേഖലയിൽ ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.