സുഹൃത്തിനെപ്പോലെ സുഹൃത്ത് മാത്രം; ചെളിക്കുണ്ടില്‍ അകപ്പെട്ട ആനയെ രക്ഷിച്ച് മറ്റൊരു ആന, ദൃശ്യം വൈറല്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

🎬 Watch Now: Feature Video

thumbnail

By

Published : Apr 19, 2023, 4:20 PM IST

ഈറോഡ്(തമിഴ്‌നാട്): മനുഷ്യര്‍ക്ക് മാത്രമല്ല, പരസ്‌പരം സഹവര്‍ത്തിത്വം മൃഗങ്ങള്‍ക്കുമുണ്ട്. ഏറ്റവുമധികം സഹാനുഭൂതിയുള്ള മൃഗങ്ങള്‍ എന്ന നിലയില്‍ ആനകള്‍ക്ക് പരസ്‌പരം വിഷമങ്ങളും വേദനകളും തിരിച്ചറിയുവാന്‍ സാധിക്കുക മാത്രമല്ല, കൂട്ടത്തില്‍ സഹായം ആവശ്യമായവരെ സഹായിക്കുവാനും സാധിക്കുന്നു. അത്തരത്തിലൊരു സംഭവമായിരുന്നു തമിഴ്‌നാട്ടിലെ ഹസനൂര്‍ വനത്തിലെ ചെളിക്കുണ്ടില്‍ താഴ്‌ന്നുപോയ ഒരാനയെ മറ്റൊരു ആന രക്ഷിക്കുന്ന കാഴ്‌ച.  

ഹസനൂര്‍ വനത്തിലെ അരേപാളയം കുളത്തില്‍ വെള്ളം കുടിക്കാനെത്തിയതായിരുന്നു രണ്ട് ആനകള്‍. ചൂട് സഹിക്കാനാവാത്തതിനെ തുടര്‍ന്ന് ഒരു ആന കുളത്തില്‍ ഇറങ്ങിയപ്പോള്‍ ചെളിക്കുണ്ടില്‍ അകപ്പെട്ടുപോയിരുന്നു. തന്‍റെ സുഹൃത്തിന്‍റെ സ്ഥിതി മനസിലാക്കിയ ആന തുമ്പികൈ കൊണ്ട് ചെളിക്കുണ്ടില്‍ അകപ്പെട്ടുപോയ ആനയെ സഹായിക്കാനായി എത്തി.  

ഈ സമയം കുളത്തിനരികിലൂടെ കടന്നുപോയ ഒരാള്‍ ഹൃദയഭേദകമായ കാഴ്‌ച തന്‍റെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി. ആനകളുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചെളിക്കുണ്ടില്‍പെട്ടുപോയ ആനയെ നിരന്തരമായ പരിശ്രമത്തിനൊടുവില്‍ സുഹൃത്തായ ആന ഒടുവില്‍ രക്ഷിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഒരു കൂട്ടമായി ജീവിക്കുകയും പരസ്‌പരം സഹവര്‍ത്തിത്വം വച്ച് പുലര്‍ത്തുകയും ചെയ്യുന്ന മൃഗങ്ങളാണ് ആനകള്‍. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.