Malayali Woman Killed By Boyfriend മലയാളി യുവതിയെ പ്രഷര്‍ കുക്കറുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; കാമുകന്‍ പിടിയില്‍ - ബെംഗളൂരു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Aug 27, 2023, 6:33 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി യുവതിയെ പ്രഷര്‍ കുക്കറുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി (Young man killed girlfriend) കാമുകന്‍. ബേഗൂരിന് അടുത്തുള്ള ന്യൂ മൈക്കോ ലേഔട്ടിൽ (New Mico Layout) ഇന്നലെ(ഓഗസ്റ്റ് 26) വൈകിട്ടാണ് സംഭവം. ദേവയാണ് (24) കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകനും മലയാളിയുമായ വൈഷ്‌ണവാണ് (24) കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി പിടിയിലായി. ഇരുവരും കോളജ് കാലം മുതൽ പ്രണയത്തിലായിരുന്നു. ഒരുമിച്ച് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മൂന്ന് വർഷം മുന്‍പാണ് ഇരുവരും ബെംഗളൂരുവില്‍ എത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനികളിൽ (Bengaluru private companies) ജോലി ചെയ്‌തുവരികയായിരുന്ന ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് ഇരുവീട്ടുകാർക്കും അറിയാമായിരുന്നു. ദേവയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് വൈഷ്‌ണവ് സംശയിച്ചിരുന്നു. ശനിയാഴ്‌ച വൈകിട്ട് ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, പ്രഷർ കുക്കർ ഉപയോഗിച്ച് ദേവയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു. സംഭവത്തില്‍ ബേഗൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത് അന്വേഷണം ഊര്‍ജിതമാക്കി. 

ALSO READ | മറ്റൊരാളുമായി ഇന്‍സ്റ്റഗ്രാം ചാറ്റ് ; പെണ്‍സുഹൃത്തിനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊന്ന് 17കാരന്‍

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.