'പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വം'; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തി എംഎ യൂസഫലി - MA Yousafali reached the grave of Oommen Chandy
🎬 Watch Now: Feature Video
കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തി എംഎ യൂസഫലി. ഉച്ചയ്‌ക്ക് 12 മണിയോടെ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂൾ മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങിയ അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. തുടർന്ന് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്‌പചക്രം സമർപ്പിച്ചു. ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം ആയിരുന്നു തനിക്കുണ്ടായിരുന്നതെന്നും പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും എംഎ യൂസഫലി അനുസ്‌മരിച്ചു. കഴിഞ്ഞ ദിവസം നടൻ ജയറാമും ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നടന്ന പ്രത്യേക പ്രാർഥനയിലും താരം പങ്കെടുത്തിരുന്നു. ഉമ്മൻ ചാണ്ടിയുമായി 35 വർഷത്തെ ബന്ധമാണുള്ളതെന്നും തന്‍റെ വിവാഹത്തിന് രണ്ട് മണിക്കൂർ മുൻപ് എത്തി തങ്ങൾക്കായി കാത്തിരുന്നെന്നും ജയറാം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ച ശേഷം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയച്ച ശേഷമാണ് ജയറാം മടങ്ങിയത്. അതേസമയം പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ നൂറുകണക്കിനാളുകളാണ് ദിനവും ഇവിടേക്ക് ഒഴുകിയെത്തുന്നത്.