വെള്ളയാംകുടിയിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണം പാതി വഴിയില്‍; ആക്ഷേപവുമായി നാട്ടുകാര്‍ - വെള്ളയാംകുടിയിലെ ലൈഫ് ഫ്ലാറ്റ്
🎬 Watch Now: Feature Video
ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണം പാതി വഴിയില്‍ നിലച്ചു. 44 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് പൂര്‍ത്തിയാകാതെ നശിക്കുന്നത്. ഫ്ലാറ്റ് സമുച്ചയത്തിനായി 50 സെന്‍റ് സ്ഥലമാണ് നഗരസഭ വിട്ടു നല്‍കിയത്.
2020ലാണ് വെള്ളയാംകുടി ലക്ഷം വീട് കോളനിക്ക് സമീപം, നഗരസഭ വിട്ടുകൊടുത്ത ഭൂമിയില്‍ ലൈഫ് ഫ്‌ളാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഭവന, ഭൂരഹിതരായ കുടുംബങ്ങളെ പുനരധിവസിപ്പിയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മൂന്നര വര്‍ഷം പിന്നിട്ടിട്ടും ഒന്നാം നിലയുടെ നിര്‍മാണം പോലും പൂര്‍ത്തീകരിച്ചിട്ടില്ല എന്നാണ് ഉയരുന്ന ആക്ഷേപം.
മുന്‍പ്, മേഖലയിലെ കുട്ടികള്‍ കളി സ്ഥലമായി ഉപയോഗിച്ചിരുന്ന പ്രദേശമാണ് നഗരസഭ ഫ്ലാറ്റ് നിര്‍മാണത്തിനായി വിട്ടു നല്‍കിയത്. മൈതാനം ഫ്ലാറ്റ് നിര്‍മാണത്തിനായി വിട്ടുകൊടുക്കുന്നതിനെതിരെ, അന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫ്ലാറ്റ് നല്‍കാമെന്ന വാഗ്‌ദാനം പാലിയ്ക്കപ്പെടാതെ വന്നതോടെ, ഗുണഭോക്താക്കള്‍ നഗരസഭ ഓഫിസില്‍ കയറി ഇറങ്ങുന്ന സാഹചര്യവുമുണ്ട് എന്നും പരാതി ഉയരുന്നു.
Also Read: എഴുതാനറിയില്ല, പക്ഷേ പാടാനറിയാം, നെഞ്ചിനുള്ളിലെ ആധികൾ ഈരടികളാക്കി സർക്കാരിന്‍റെ കരുണ തേടി സരസമ്മ