Kundala Dam Opened: കുണ്ടള അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു; കരയിലുള്ളവര്‍ക്ക് ജാഗ്രത നിർദേശം - കുണ്ടളയാറിന്‍റെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിർദേശം
🎬 Watch Now: Feature Video
Published : Sep 22, 2023, 8:12 AM IST
ഇടുക്കി : പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണിയുടെ രണ്ട് ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനായിട്ടാണ് രണ്ട് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത് (Kundala Dam Opened). ഷട്ടറുകള്‍ 0.5 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയത്. മാട്ടുപ്പെട്ടി ജലസംഭരണിയിലേക്കാണ് ജലം ഒഴുക്കി വിടുന്നത്. കുണ്ടള അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ പെയ്യുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്‌തതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് രണ്ട് ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ കുണ്ടളയാറിന്‍റെ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കുണ്ടള അണക്കെട്ടില്‍ നിന്നും വെള്ളം ഒഴുകിയെത്തുന്നതോടെ മാട്ടുപ്പെട്ടി ജലസംഭരണിയിലും ജലനിരപ്പ് വര്‍ധിക്കും. അതേസമയം ജൂലൈയിൽ ഇടുക്കിയിൽ പെയ്‌ത ശക്തമായ മഴയെ തുടർന്ന് പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തിയിട്ടുണ്ടായിരുന്നു. അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതുകൊണ്ടും ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയതുകൊണ്ടും ജലനിരപ്പ് ഉയരുന്നതിനാലുമായിരുന്നു രണ്ട് ഡാമുകളുടെയും ഷട്ടറുകൾ ഉയർത്തിയത്. പാംബ്ല ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവൽ ആയ 252 അടിയും കല്ലാർകുട്ടി ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് 455 അടിയും എത്തിയിരുന്നു.