ദൗത്യ വിജയത്തിന്‍റെ നിറവില്‍ തിരികെയാത്ര ; അരിക്കൊമ്പനെ മലയിറക്കി കോന്നി സുരേന്ദ്രനും കുഞ്ചുവും മടങ്ങി - കുങ്കിയാന
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18404144-thumbnail-16x9-sdfghjkl.jpg)
ഇടുക്കി : അരിക്കൊമ്പന്‍ മിഷനായെത്തിയ കോന്നി സുരേന്ദ്രനും കുഞ്ചുവും ചിന്നക്കനാലിനോട് യാത്ര പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന വിക്രമിനേയും സൂര്യനേയും അടുത്ത ദിവസം തിരികെ കൊണ്ടുപോകും. അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ശേഷമാണ് കുങ്കിയാനകള്‍ ഇടുക്കിയില്‍ നിന്ന് മടങ്ങുന്നത്.
ചിന്നക്കനാലിന്‍റെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ വരുതിയിലാക്കാന്‍ ഒന്നര മാസം മുന്‍പാണ് കുങ്കിയാനകള്‍ എത്തിയത്. ആദ്യം ദൗത്യ മേഖലയായ സിമന്‍റ് പാലത്തായിരുന്നു ഇവരുടെ താവളം. പിന്നീട് 301 ലേയ്ക്ക് ആനകളെ മാറ്റി. മുമ്പ് അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ തകര്‍ന്ന വീട്ടിലായിരുന്നു പാപ്പാന്‍മാരുടെ താമസം. അതേസമയം 2017ല്‍ ആനമല കലീമിന്‍റെ നേതൃത്വത്തിലുള്ള കുങ്കിയാനകള്‍ പരാജയപ്പെട്ട ഇടത്താണ് വിജയം നേടിയെടുത്ത് കേരളത്തിന്‍റെ സ്വന്തം കുങ്കിയാനകള്‍ തിരികെ മടങ്ങുന്നത്.
രണ്ട് ആനിമല്‍ ആംബുലന്‍സുകളിലായാണ് ആനകളെ കൊണ്ടുപോകുന്നത്. കുഞ്ചുവിനേയും കോന്നി സുരേന്ദ്രനേയും വയനാട്ടില്‍ എത്തിച്ച ശേഷം വാഹനങ്ങള്‍ തിരികെ എത്തി വിക്രമിനേയും സൂര്യനേയും കൊണ്ടുപോകും. മാത്രമല്ല വയനാട്ടില്‍ നിന്നുള്ള പ്രത്യേക ദൗത്യ സേനയിലെ ഒരു സംഘവും ചിന്നക്കനാലില്‍ നിന്ന് മടങ്ങി.