നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു, 30ലധികം പേര്‍ക്ക് പരിക്ക് ; ഡ്രൈവര്‍മാരുടെ നില ഗുരുതരം - നെയ്യാറ്റിന്‍കര മൂന്ന്കല്ലിന്‍മൂട് ബസ് അപകടം
🎬 Watch Now: Feature Video
Published : Nov 26, 2023, 1:46 PM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നെയ്യാറ്റിന്‍കരയില്‍ അപകടം (Neyyatinkara KSRTC Bus Accident). സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ബസുകളിലെയും ഡ്രൈവര്‍മാരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും (Medical Collage Thiruvananthapuram) നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലുമാണ് (General Hospital Neyyatinkara) പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ (നവംബര്‍ 25 ശനിയാഴ്‌ച) രാത്രി 11:30ഓടെ കരമന കളിയിക്കാവിള ദേശീയപാതയില്‍ നെയ്യാറ്റിന്‍കര മൂന്ന്കല്ലിന്‍മൂട് വച്ചായിരുന്നു അപകടം (Moonnukallinmood KSRTC Bus Accident). എതിര്‍ദിശയില്‍ വന്ന അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു (Interstate KSRTC Buses Collide In Neyyattinkara). അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍മാരായ സുനില്‍ കുമാര്‍, അനില്‍ എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ ആകെ 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. നാട്ടുകാരും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അപകടത്തിന് പിന്നാലെ ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.