Kozhikode Waste Plant Fire: കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു - മാലിന്യപ്ലാന്‍റിൽ തീപടർന്നു
🎬 Watch Now: Feature Video
Published : Oct 13, 2023, 7:32 AM IST
|Updated : Oct 13, 2023, 10:45 AM IST
കോഴിക്കോട്: കോഴിക്കോട് പെരുവയൽ (Peruvayal) പഞ്ചായത്തിന് കീഴിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് തീപിടിച്ചു (Kozhikode Waste Plant Fire). പുലർച്ചെ 2.10ഓടെയാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപടർന്നത്. വലിയ ശബ്‌ദത്തോടെ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യത്തിൽ നിന്ന് പ്ലാസ്റ്റിക് തരംതിരിക്കുന്ന മാലിന്യപ്ലാന്‍റായിരുന്നു ഇത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ (Plastic Waste) ആയതുകൊണ്ടുതന്നെ തീ വലിയ തോതിൽ ആളിപ്പടരുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആറ് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ 5 മണിയോടെയാണ് തീ അണയ്‌ക്കാൻ സാധിച്ചത്. ആറ് മാസം മുൻപാണ് ഇവിടെ മാലിന്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിച്ചത്. അന്ന് പരിസരവാസികളുടെ നേതൃത്ത്വത്തിൽ ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. പുതിയ കെട്ടിടമായതിനാൽ തന്നെ ഇവിടെ കറന്‍റ് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഷോട്ട്സർക്യൂട്ട് മൂലം തീപിടിക്കാനുള്ള സാധ്യത ഇല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.