ICU Rape Case| മെഡിക്കൽ കോളജ് ഐസിയുവിലെ പീഡനക്കേസ്; അന്വേഷണ സമിതി തെളിവെടുപ്പ് നടത്തി, നീതി ലഭിക്കും വരെ പോരാടുമെന്ന് പരാതിക്കാരി - നീതി ലഭിക്കും വരെ
🎬 Watch Now: Feature Video
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിലെ പീഡനക്കേസിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച അന്വേഷണ സമിതി തെളിവെടുപ്പ് നടത്തി. പരാതിക്കാരിയുടെ മൊഴി പിൻവലിക്കാൻ സമ്മർദം ചെലുത്തിയ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചതിനെ കുറിച്ച് നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് തെളിവെടുപ്പ് നടന്നത്. എല്ലാ കാര്യങ്ങളും അന്വേഷണ സമിതി ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ടെന്നും തന്‍റെ ആവശ്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. അന്വേഷണ സമിതി റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ അനുസരിച്ചാണ് അവരിൽ പ്രതീക്ഷയുണ്ടോ ഇല്ലയോ എന്ന് പറയാൻ സാധിക്കുള്ളുവെന്നും അവർ പറഞ്ഞു. മാത്രമല്ല, മെഡിക്കൽ കോളജിൽ സിറ്റിങ് നടത്തിയ സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. അഞ്ച് അറ്റൻ്റർമാർ ഭീഷണിപ്പെടുത്തിയ കാര്യമാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. എന്നാൽ റിപ്പോർട്ട് തയ്യാറാക്കിയ ഡോക്‌ടർക്കെതിരെയും പ്രിൻസിപ്പാളിനെതിരെയും യുവതി മൊഴി നൽകി. പ്രതീക്ഷ ഇപ്പോഴുമില്ലെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും യുവതി പറഞ്ഞു. സംഭവ ദിവസം ശസ്ത്രക്രിയ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നും സംഘം മൊഴി രേഖപ്പെടുത്തും.