അന്താരാഷ്‌ട്ര വനിത ദിനം; മെട്രോയിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്‌ത വനിതകളെ ആദരിച്ച് കൊച്ചി മെട്രോ

🎬 Watch Now: Feature Video

thumbnail

എറണാകുളം: അന്താരാഷ്‌ട്ര വനിത ദിനത്തിൽ ഏറ്റവും കൂടുതൽ മെട്രോയിൽ യാത്ര ചെയ്‌ത വനിതകളെ ആദരിച്ച് കെ.എം.ആർ.എൽ. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്‌ത നന്ദിനി ദേവി, അഞ്ജലി, ശ്രീദേവിചന്ദ്രശേഖരൻ തുടങ്ങിയ മൂന്ന് വനിതകളെയാണ് ആദരിച്ചത്. കൊച്ചി മെട്രോ വനിത ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല നിരവധി പദ്ധതികൾ നടപ്പിലാക്കുക കൂടിയാണ് ചെയ്യുന്നതെന്ന് എം.ഡി ലോക് നാഥ് ബെഹറ പറഞ്ഞു.  

പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയുള്ള മെട്രോ രണ്ടാം ഘട്ടം യാഥാർത്ഥ്യമായാൽ കൂടുതൽ യാത്രക്കാരായി എത്തുക സ്‌ത്രീകളാണെന്ന് ബെഹറ പറഞ്ഞു. വനിതാ ദിനത്തിലെ കൊച്ചി മെട്രോയുടെ ഏറ്റവും ശ്രദ്ധേയമായ പരിപാടി യാത്രക്കാരായ സ്‌ത്രീകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്‌റ്റേഷനുകളിൽ  നാപ്‌കിൻ വെൻഡിങ് മെഷീനുകൾ ലോക് നാഥ് ബെഹറ ഉദ്ഘാടനം ചെയ്‌തു. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്‌റ്റേ ഷനുകളിലാണ് ഈ സേവനം ലഭിക്കുക.

ഈ വെൻഡിങ് മെഷീനുകളിൽ നിന്ന്  സ്‌ത്രീകൾക്ക് സൗജന്യമായി നാപ്‌കിനുകൾ ലഭിക്കും. നെക്സോറ അക്കാദമിയുമായി ചേർന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കിയത്. കംപ്യൂട്ടറിന്‍റെ സി.പി.യു പോലുള്ള ഇലക്‌ട്രോണിക് വേസ്‌റ്റുകളും റീസൈക്കിൾ ചെയ്‌ത അലൂമിനിയം, പ്ലാസ്‌റ്റിക്ക് വേസ്‌റ്റുകളും ഉപയോഗിച്ച് നെക്സോറ അക്കാദമിയിലെ വിദ്യാർഥികളാണ് ചെലവ് കുറഞ്ഞ നാപ്‌കിൻ വെൻഡിംഗ് മെഷീനുകൾ നിർമിച്ചിരിക്കുന്നത്.  

സ്‌ത്രീകൾക്കായി സൗജന്യ ബോൺ ഡെൻസിറ്റി പരിശോധയും വനിതാ ദിനത്തിൽ മുട്ടം, ഇടപ്പള്ളി, എം.ജി.റോഡ്, വൈറ്റില സ്‌റ്റേഷനുകളിൽ നടന്നു. ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്‍ററിന്‍റെയും മേയർ വിറ്റബയോട്ടിക്‌സിന്‍റെയും സഹകരണത്തോടെയായിരുന്നു മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. കലൂർ മെട്രോ സ്‌റ്റേഷനിൽ കൊച്ചിൻ ബിസിനസ് സ്‌കൂളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തി.  

എറണാകുളം സൗത്ത് മെട്രോ സ്‌റ്റേഷനിൽ  സ്‌ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഉൾപെടുത്തിയുള്ള ഫാഷൻ ഷോയും മൈമും അരങ്ങേറി. ഇത്തരത്തിൽ മെട്രേയുടെ വിവിധ സ്‌റ്റേഷനുകളിലായി ഒരു ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് വനിതാദിനത്തിൽ സംഘടിപ്പിച്ചത്. ഇന്ന് സ്‌ത്രീകൾക്ക് കൊച്ചി മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരവും കെ.എം.ആർ.എൽ ഒരുക്കിയിരുന്നു.  

സ്‌ത്രീകൾക്ക് കൊച്ചി മെട്രോയുടെ ഏത് സ്‌റ്റേഷനിൽ നിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാനാണ് ഇന്ന് അവസരം ലഭിച്ചത്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.