കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല; കെ സുധാകരൻ - തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 3, 2023, 8:04 AM IST

പത്തനംതിട്ട : കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് (K Sudhakaran about Kerala Varma College election) ഫലം അംഗീകരിക്കില്ലെന്നും കെഎസ്‌യുവിന്‍റെ നിയമ പോരാട്ടത്തിന് പിന്തുണ നൽകുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ഗുണ്ടായിസം കേരളത്തില്‍ അങ്ങാടിപ്പാട്ടല്ലേയെന്നും അദ്ദേഹം ചോദിച്ചു. എസ്‌എഫ്‌ഐയുടെ ഗുണ്ടായിസം കൊണ്ട് എത്രയിടങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടായത്. എത്രയോ കോളജുകളില്‍ കലാപമുണ്ടായി. അവര്‍ എന്തും ചെയ്യാൻ മനസുകാണിക്കുന്നവരാണ്. കെഎസ്‌യുവിന്‍റെ ഗുണ്ടായിസം കൊണ്ട് എവിടെയെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ. എസ്‌എഫ്‌ഐക്കാരുടെ അക്രമ സ്വഭാവത്തെ സപ്പോര്‍ട്ട് ചെയുന്ന അധ്യാപകരുടെ രാഷ്ട്രീയം ഏറ്റവും അപകടകരമാണെന്നും കെ സുധാകരൻ പറഞ്ഞു (K Sudhakaran against Keraleeyam and SFI). സ്‌കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞിക്കു വകയില്ല, കർഷകരും കെഎസ്ആർടിസി ജീവനക്കാരും പട്ടിണി കിടക്കുമ്പോൾ കോടികൾ മുടക്കി കേരളീയം നടത്തിയിട്ടു കേരളത്തിന്‌ എന്ത് നേട്ടം എന്നും കെ സുധാകരൻ ചോദിച്ചു.

ALSO READ: എസ്‌എഫ്‌ഐ കോട്ടകളില്‍ വിള്ളല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പില്‍ കെഎസ്‌യു മുന്നേറ്റം

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.