ഭാരത് അരി പൊതു വിപണിയിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത; റേഷൻകടകൾ വഴി വിതരണം ചെയ്യണമെന്നാവശ്യം - kerala ration shops

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 30, 2023, 10:35 PM IST

കോഴിക്കോട്: രാജ്യത്ത് കുറഞ്ഞ ചെലവിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കാന്‍ ഒരുങ്ങുന്ന ഭാരത് അരിയുടെ വിതരണം റേഷൻ കടകൾ വഴി ആക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും എംപിമാർക്കും നിവേദനം നൽകിയതായും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി അറിയിച്ചു. രാജ്യത്ത് 5 ലക്ഷത്തിലധികം റേഷൻ കടകളാണ് നിലവിലുള്ളത്. ഈ റേഷൻകടകൾ വഴി വലിയ സബ്‌സിഡി നിരക്കിൽ നൽകുന്ന ഭാരത് അരി വിതരണം ചെയ്യാനായാൽ വിതരണത്തിൽ കൃത്യത ഉറപ്പു വരുത്താനാകുമെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. ഈപോസ് മെഷീൻ വഴി കൈവിരൽ അമർത്തി റേഷൻ കടകൾ വഴിയുള്ള അരി വിതരണം ചെയ്‌താല്‍ അത് യഥാർത്ഥ ഉപഭോക്താവിൽ തന്നെ എത്തി ചേരുമെന്ന് ചെയ്യുമെന്ന് മുഹമ്മദാലി പറയുന്നു. പൊതു വിപണിയിൽ ഭാരത് അരി എത്തിക്കുന്ന പക്ഷം കരിഞ്ചന്തയിൽ കൂടിയ വിലയ്ക്ക് മറ്റു പല പേരുകളിലും ഭാരത് അരി ദുരുപയോഗം ചെയ്യാൻ സാധ്യത ഏറെയാണെന്നും റേഷൻ വ്യാപാരികൾക്ക് ആശങ്കയുണ്ട്. അതുകൊണ്ട് ഭാരത് അരി വിതരണം റേഷൻ കടകൾ വഴി ആക്കാന്‍ ആവശ്യമായ അടിയന്തര നടപടികൾ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ ആവശ്യം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.