KC Venugopal On Oommen Chandy | 'ജനങ്ങളുടെ നേതാവ്, എപ്പോഴും അവര്‍ക്കൊപ്പം നിന്ന മനുഷ്യന്‍...': കെസി വേണുഗോപാല്‍ - ഉമ്മന്‍ ചാണ്ടി
🎬 Watch Now: Feature Video
ബെംഗളൂരു: എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കൊപ്പം നിന്നിരുന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് (Oommen Chandy) എഐസിസി (AICC) ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ (KC Venugopal). തന്‍റെ ആരോഗ്യം പോലും ശ്രദ്ധിക്കാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ബെംഗളൂരുവില്‍ ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ച ശേഷമായിരുന്നു കെസി വേണുഗോപാലിന്‍റെ പ്രതികരണം.
'ജനങ്ങള്‍ക്കൊപ്പം നിന്നിരുന്ന മനുഷ്യന്‍. ജനങ്ങളുടെ നേതാവായിരുന്നു അദ്ദേഹം. താഴേത്തട്ടില്‍ ഉള്ളവരോട് പോലും അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം അതിശയകരമാണ്.
ഇന്ന് കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനശൈലിയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന ഒരു നേതാവുമില്ല. ചെയ്യുന്ന കാര്യങ്ങളോട് എപ്പോഴും അമിത താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെ എപ്പോഴും സാധാരണക്കാരനോടൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്'- കെസി വേണുഗോപാല്‍ പറഞ്ഞു.
മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ഇന്ന് (ജൂലൈ 18) പുലര്‍ച്ചെ ബെംഗളൂരുവില്‍ വച്ചാണ് അന്തരിച്ചത്. ക്യാന്‍സര്‍ രോഗബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ഇന്ന് (ജൂലൈ 18) ഉച്ചയോടെയാണ് കേരളത്തില്‍ എത്തിക്കുന്നത്.
Also Read: നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി