ഹാപ്പിയാണ് ഈ മാഷും കുട്ട്യോളും ; ചൂരലിനോട് ഗെറ്റൗട്ട് പറഞ്ഞ് സുജിത്ത് മാഷ്, വീഡിയോ വൈറൽ
🎬 Watch Now: Feature Video
Published : Nov 11, 2023, 6:40 PM IST
കാസർകോട് : കണ്ണുരുട്ടുന്ന അധ്യാപകരും ചൂരലിന്‍റെ അടിയും പേടിച്ചിരിക്കുന്ന കുട്ടികളും പഴങ്കഥയാകുകയാണ്. ന്യൂജനറേഷൻ ക്ലാസ് മുറികൾ അടിമുടി മാറി. ഒപ്പം അധ്യാപകരും. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു. കാസർകോട് ഉദിനൂർ സെൻട്രൽ എ യു പി സ്‌കൂളിലെ സുജിത്ത് മാഷിന്‍റെയും കുട്ടികളുടേയും വീഡിയോ ആയിരുന്നു അത്. തമാശ പറഞ്ഞും കളിയും ചിരിയുമായി ഒരു ക്ലാസ് മുറി. വിദ്യാർഥികളുടെ ഉത്തര പേപ്പർ നോക്കുന്ന അധ്യാപകനും കളിച്ചും ചിരിച്ചും കുട്ടികളും. ഉത്തര പേപ്പർ വായിച്ച് ഇത് ശരിയാണോ എന്ന് വിദ്യാർഥികളോട് അദ്ദേഹം ചോദിക്കുകയും കുട്ടികൾ അതിന് മറുപടി പറയുകയും ചെയ്യുന്നുണ്ട്. അധ്യാപകന്‍റെ ഷോൾഡറിൽ കൈവച്ചും താടിയിൽ പിടിച്ചും താമശപറഞ്ഞും വളരെ സന്തോഷത്തോടെയാണ് കുട്ടികൾ അധ്യാപകന്‍റെ ചുറ്റിലും നിൽക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടിയും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ചൂരലും ശിക്ഷയുമാണ് അധ്യാപനത്തിന്‍റെ പ്രധാന ഭാഗമെന്ന സങ്കൽപം കാലഹരണപ്പെട്ടതാണ്. 'കാസർകോട് ജില്ലയിലെ ഉദിനൂർ സെൻട്രൽ എ യു പി സ്‌കൂളിലെ സുജിത്ത് മാഷും കുട്ട്യോളും...' എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചത്. ഏതായാലും കുട്ട്യോളും മാഷും വൈറലായിക്കഴിഞ്ഞു.