നദി കരകവിഞ്ഞതോടെ ട്രാന്‍സ്‌ഫോര്‍മര്‍ വെള്ളത്തിനടിയിലായി; വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ ഒഴുക്ക് നീന്തികടന്ന് ജീവനക്കാരന്‍
🎬 Watch Now: Feature Video
ഗദഗ് (കര്‍ണാടക): വെള്ളത്തിനടിയിലായ ട്രാന്‍സ്‌ഫോര്‍മറിന്‍റെ വൈദ്യുതി ബന്ധം വിച്‌ഛേദിക്കാന്‍ പുഴ നീന്തികടന്ന് കർണാടക ഇലക്‌ട്രിക് ബോർഡ് ജീവനക്കാരന്‍. ഗദഗ് ജില്ലയിലെ നരഗുണ്ട താലൂക്കിലെ കൊന്നൂർ ഗ്രാമത്തിലാണ് സംഭവം. കെഇബി ജീവനക്കാരന്‍ മഞ്ജുനാഥ് കുമ്പാറാണ് 30 അടിയോളം താഴ്‌ചയുള്ള ഒഴുക്ക് നീന്തികടന്നത്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ മലപ്രഭ നദി കര കവിഞ്ഞൊഴുകുകയും ട്രാന്‍സ്‌ഫോര്‍മര്‍ നില്‍ക്കുന്ന സ്ഥലം വെള്ളത്തിനടിയിലാവുകയും ചെയ്‌തു. ഇതേതുടര്‍ന്നാണ് ജീവനക്കാരന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. ഗ്രാമത്തിലെ ജലവിതരണ കണക്ഷനും വെള്ളത്തിനടിയിലായ ട്രാന്‍സ്‌ഫോര്‍മര്‍ ഉപയോഗിച്ചായതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടത് അത്യാവശ്യമായിരുന്നു.
Last Updated : Feb 3, 2023, 8:28 PM IST