Kallar Sree Subrahmanya Swamy Temple Theft: കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കവര്‍ച്ച, പണവും സ്വർണവും സിസിടിവി ക്യാമറയും നഷ്‌ടപ്പെട്ടു
🎬 Watch Now: Feature Video
ഇടുക്കി : ജില്ലയിലെ നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വൻ മോഷണം (Kallar Sree Subrahmanya Swamy Temple Theft). ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും സി സി ടി വി ക്യാമറകളും മോഷ്‌ടിച്ചു. ശ്രീ കോവില്‍ തുറന്ന മോഷ്‌ടാവ്, പ്രധാന കാണിക്ക വഞ്ചി ഉള്‍പ്പടെ നാല് കാണിക്ക വഞ്ചികള്‍ കുത്തി തുറന്നു. ഇതിനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ശേഷം, ക്ഷേത്രം ഓഫിസിനകത്ത് പ്രവേശിച്ച് അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ക്ഷേത്രത്തിലെ സി സി ടി വി ക്യാമറകളും (CCTV Stolen) മോണിറ്ററും ഹാര്‍ഡ് ഡിസ്‌കും അപഹരിച്ചു. ഇന്നലെ (21.10.2023) രാത്രിയാണ് സംഭവം നടന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്‌ഠി ആഘോഷം നടന്നിരുന്നു. ഇതില്‍ നിന്നും കാണിക്കയായി ലഭിച്ച പണം മുഴുവന്‍ നഷ്‌ടപ്പെട്ടതായാണ് വിലയിരുത്തല്‍. നെടുങ്കണ്ടം പൊലീസ് (Nedumkandam Police) അന്വേഷണം ആരംഭിച്ചു (Temple Theft).