K Sudhakaran On Puthuppally By Election പുതുപ്പള്ളിയിലേത് പിണറായി വിജയന്‍റെ ധിക്കാരത്തിനും ധാർഷ്‌ട്യത്തിനുമേറ്റ തിരിച്ചടി; കെ സുധാകരൻ
🎬 Watch Now: Feature Video
കോട്ടയം : യുഡിഎഫിനെ സംബന്ധിച്ച് ചരിത്ര വിജയമാണ് പുതുപ്പള്ളിയിലേതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ (K Sudhakaran On Puthuppally By Election). വിജയം യുഡിഎഫിന്‍റെ കരുത്ത് മാത്രമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച തിരിച്ചടി കൂടിയാണ്. പിണറായി വിജയന്‍റെ (Pinarayi Vijayan) ധിക്കാരത്തിനും ധാർഷ്ട്യത്തിനുമുള്ള തിരിച്ചടിയാണ് പുതുപ്പള്ളിയിൽ കണ്ടതെന്നും കെ സുധാകരൻ പറഞ്ഞു. ബിജെപിയുടെ വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. അത് അവർ തന്നതല്ല, ഞങ്ങൾ പിടിച്ചെടുത്തതാണ്. ബിജെപി മാത്രമല്ല സിപിഎം ഉൾപ്പെടെ എല്ലാപേരും യുഡിഎഫിന് വോട്ട് ചെയ്‌തിട്ടുണ്ട്. സിപിഎമ്മിന്‍റെ പാർട്ടി വോട്ടുകൾ വരെ യുഡിഎഫിന് ലഭിച്ചു. സഹതാപ തരംഗം മാത്രമല്ല ഉണ്ടായത്. ഉമ്മന്‍ ചാണ്ടി (Oommen Chandy) ജീവിച്ചിരിപ്പില്ലെങ്കിലും ഉണ്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമാണ്. ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയുള്ള പ്രതികരണമാണ്. പിണറായി വിജയന്‍റെ ഏകാധിപത്യ, കുടുംബ രാഷ്‌ട്രീയത്തിനെതിരായ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. അഴിമതിക്കെതിരായ ജന വിധിയാണിത്. ലോക്‌സഭ തെരഞ്ഞെടുപ്പിലും ഈ തെരഞ്ഞെടുപ്പിന്‍റെ തുടർച്ചയുണ്ടാകും. മുഖ്യമന്ത്രിക്കെതിരായ ജനവികാരം വരും തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടുമെന്നും സുധാകരൻ വ്യക്‌തമാക്കി.