K Muraleedharan Reply To V Muraleedharan 'വി മുരളീധരന്‍റേത് തരംതാണ തറ രാഷ്ട്രീയ കളി, ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിച്ചാൽ സമസ്‌താപരാധം പറയാം'; കെ മുരളീധരൻ
🎬 Watch Now: Feature Video
തിരുവനന്തപുരം: ഒരു പഞ്ചായത്തിൽ എങ്കിലും മത്സരിച്ചു വിജയിച്ചാൽ കേന്ദ്രമന്ത്രി വി മുരളീധരനോട് സമസ്‌താപരാധം പറയാമെന്ന് കെ മുരളീധരൻ (K Muraleedharan Replied). നാല് തവണ ലോക്‌സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിച്ച് ജയിച്ച് ജനപ്രതിനിധിയായ ആളാണ് താൻ. 50 വർഷത്തെ പ്രവർത്തന പാരമ്പര്യം പറയുന്ന വി മുരളീധരൻ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിച്ച് കഴിവ് തെളിയിക്കണമെന്ന് കെ മുരളീധരൻ പറഞ്ഞു. എന്നാൽ അദ്ദേഹത്തിൻറെ കഴിവ് അംഗീകരിക്കും. അതുവരെ വി മുരളീധരൻ നടത്തുന്ന ജൽപ്പനങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേർത്തു. രണ്ടാം വന്ദേ ഭാരതിന്‍റെ ഫ്ലാഗ് ഓഫുമായി ബന്ധപ്പെട്ട് വി മുരളീധരൻ നടത്തിയ തരംതാണ തറ രാഷ്ട്രീയ കളിയാണ് ചൂണ്ടിക്കാണിച്ചത്. ജനപ്രതിനിധി എന്ന നിലയിൽ ഇത് ഇനിയും ചൂണ്ടിക്കാണിക്കും. പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചു നിൽക്കുന്നതായും കെ മുരളീധരൻ വ്യക്തമാക്കി. ആദ്യ വന്ദേഭാരതത്തിന് മികച്ച ലാഭം ലഭിച്ചത് കൊണ്ടാണ് രണ്ടാമതൊരു സർവീസ് കൂടി ലഭിച്ചത്. അല്ലാതെ ആരുടെയും ഔദാര്യം കൊണ്ടല്ല. ഇന്ത്യയിലെ ഏറ്റവും ലാഭത്തിൽ ഓടുന്ന റൂട്ടാണ് തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് സർവീസ്. അത് ആരുടെയും സ്വകാര്യ സ്വത്തല്ല. കേരളത്തിലെ ജനങ്ങളുടെ അവകാശമാണ്, കെ മുരളീധരന്‍ വ്യക്തമാക്കി. താൻ കഴിഞ്ഞ 50 വർഷമായി ഒരു പ്രത്യയശാസ്ത്രത്തിലും രാഷ്ട്രീയത്തിലുമാണ് വിശ്വസിക്കുന്നതെന്നും സന്ദർഭത്തിനനുസരിച്ച് നിലപാട് മാറ്റുന്നയാളാണ് കെ മുരളീധരനെന്നുമായിരുന്നു വി മുരളീധരന്‍റെ പ്രസ്‌താവന. ഇതിന് മറുപടി പറയുകയായിരുന്നു കെ മുരളീധരൻ.
TAGGED:
K Muraleedharan Replied