K Muraleedharan On Achu Oommen Cyber attack രാഷ്‌ട്രീയത്തിൽ വ്യക്തികൾ തമ്മിലല്ല ആശയങ്ങൾ തമ്മിലാണ് മത്സരം : കെ മുരളീധരൻ എംപി - പുതുപ്പള്ളി തെരെഞ്ഞടുപ്പ്
🎬 Watch Now: Feature Video
Published : Aug 28, 2023, 9:33 AM IST
കോട്ടയം : ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്‍റെ കുടുബത്തെയും അധിക്ഷേപിക്കുന്ന തരംതാണ പ്രവർത്തനം ഭാവിയിൽ ഉണ്ടാകരുതെന്ന് കെ മുരളീധരൻ എംപി (K Muraleedharan On Achu Oommen Cyber attack). രാഷ്‌ട്രീയത്തിൽ വ്യക്തികൾ തമ്മിലല്ല ആശയങ്ങൾ തമ്മിലാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു. പുതുപള്ളിയിൽ വികസനം ഉണ്ടായിട്ടില്ല എന്ന് ആർക്കും പറയാൻ കഴിയില്ല 53 വർഷം മുൻപത്തെ പുതുപ്പള്ളിയാണോ ഇപ്പോഴുള്ളത് എന്നും കെ മുരളീധരന്‍ ചോദിച്ചു. 53 വർഷം പുതുപ്പള്ളിയെ പ്രതിനീധികരിച്ച ഉമ്മൻ ചാണ്ടി തന്‍റെയടുക്കൽ എത്തുന്നവരെ ഒരിക്കലും നിരാശരാക്കി വിടാറില്ലായിരുന്നു. ഒരാൾക്കു പോലും അസംതൃപ്‌തി അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ആ അനുഭവങ്ങൾ നിലനിൽക്കെ, സ്ഥാനാർഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലയെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ആയതിനാൽ പുതുപ്പള്ളിക്കാർക്ക് ഓണ കിറ്റ് നൽകാതിരിക്കരുത് എന്നും കിറ്റ് ലഭിക്കാതെ ഓരാളു പോലും പട്ടിണി കിടക്കരുത് എന്നും മുരളീധരൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതായി അദ്ദേഹം പറഞ്ഞു. എൻഡിഎ ഈ തെരെഞ്ഞടുപ്പിലും മൂന്നാം സ്ഥാനത്തായിരിക്കും എന്നും കെ മുരളീധരന്‍ എംപി പ്രതികരിച്ചു.