K Krishnankutty About JDS Party കേന്ദ്ര നേതൃത്വവുമായുളള ചര്‍ച്ചകള്‍ അവസാനിച്ചു, ജെഡിഎസ് സംസ്ഥാന പാർട്ടിയെന്ന് കെ കൃഷ്‌ണൻ കുട്ടി - K Krishnan Kutty says that JDS is the state party
🎬 Watch Now: Feature Video
Published : Oct 28, 2023, 7:56 PM IST
തിരുവനന്തപുരം: ജെഡിഎസ് കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകൾ അവസാനിച്ചുവെന്നും ജെഡിഎസ് സംസ്ഥാന പാർട്ടിയെന്നും മന്ത്രി കെ കൃഷ്‌ണൻ കുട്ടി (K Krishnankutty About JDS Party). നിലവിലെ പ്രശ്‌നം പരിഹരിക്കും. കുറച്ചു സമയം വേണം. ജെഡിഎസ് ഐഡിയോളജി ഞങ്ങൾ നഷ്‌ടപ്പെടുത്തില്ല. യഥാർത്ഥ ജെഡിഎസ് ഞങ്ങളാണെന്ന് അവകാശപ്പെടുന്നു. ബിജെപിയെ എതിർത്തു മുന്നോട്ട് പോകും. നിയമപരമായി പ്രശ്‌നമില്ല. സംസ്ഥാന പാർട്ടിയായി മുന്നോട്ട് പോകും. ജനതാദൾ (സെക്കുലർ) (Janata dal) ദേശീയ നേതൃത്വവുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചു. ദേശീയ നേതൃത്വവുമായി ഇനി ഒരു ചർച്ചയും ഇല്ല. ജെഡിഎസ് സംസ്ഥാന പാർട്ടിയാണ് അതിനാൽ കേരളത്തിൽ ജെഡിഎസ് എന്ന പേരിൽ പ്രത്യേക പാർട്ടിയായി നിലകൊള്ളുന്നതിൽ പ്രശ്‌നമില്ല. പുതിയ പാർട്ടി രൂപീകരിക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ല. തങ്ങളാണ് യഥാർത്ഥ ജെഡിഎസ് എന്ന് അവകാശപ്പെടുമെന്നും മന്ത്രി പറഞ്ഞു. കേരളീയവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: 'ഞങ്ങളാണ് ഒറിജിനല്‍, പുതിയ പാർട്ടി പ്രഖ്യാപിക്കില്ല'; മാത്യു ടി തോമസ്