Idukki Youngsters Fishing With Bait : അങ്ങോട്ട് കുരുങ്ങ് മീനേ ; മഴ സജീവമായതോടെ ചൂണ്ടയിടലും തകൃതി

🎬 Watch Now: Feature Video

thumbnail

ഇടുക്കി : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശക്തമായ മഴയാണ് (Kerala Rain). ഇടുക്കി ജില്ലയിലും (Idukki Rain) സമാന സ്ഥിതിയാണ്. ഹൈറേഞ്ചിലും മഴ കനത്ത് പെയ്‌തതോടെ (Rain in hilly areas Idukki) വരണ്ടുണങ്ങിയ പുഴകളും തോടുകളും വീണ്ടും ജലസമൃദ്ധമായിട്ടുണ്ട്. ജലാശയങ്ങളില്‍ നീരൊഴുക്ക് കൂടിയതോടെ ഇവിടങ്ങളില്‍ മത്സ്യ സമ്പത്തും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹൈറേഞ്ചിലെ ജലാശയങ്ങളില്‍ നിന്ന് മത്സ്യങ്ങളെ പിടിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടി (Fishing in Idukki). മത്സ്യങ്ങളെ പിടിക്കാനെത്തുന്നവരില്‍ കൂടുതലും യുവാക്കളാണ് (Idukki Youngsters Fishing With Bait ). വിനോദത്തിനായാണ് പലരും ചൂണ്ടയുമായെത്തുന്നത്. ചിലര്‍ വില കൂടിയ ചൂണ്ടകളുമായാണ് (Bait)വരുന്നത് (Fishing with bait). കൂട്ടമായെത്തി ഇവര്‍ മണിക്കൂറുകളോളം ഓരോ ഇടങ്ങളിലും കേന്ദ്രീകരിക്കുന്നു. ചിലരാണെങ്കില്‍ ഇങ്ങനെ പിടിക്കുന്ന മത്സ്യം വിറ്റ് ചെറിയ വരുമാനം കണ്ടെത്തുന്നുമുണ്ട്. മഴ ഇനിയും ശക്തിപ്പെട്ടാല്‍ കൂടുതല്‍ മത്സ്യങ്ങളെ ഹൈറേഞ്ചിലെ പുഴകളില്‍ നിന്നും തോടുകളില്‍ നിന്നും ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.