ഇടുക്കി കുടിയേറ്റ ജനതയുടെ റിലേ നിരാഹാര സമരം അമ്പതാം ദിവസത്തിലേക്ക്; ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 1, 2024, 4:11 PM IST

ഇടുക്കി: ഇടുക്കി ചിന്നക്കനാല്‍ സിങ്കുകണ്ടത്തെ കൈവശ ഭൂമിയിലെ കുടിയേറ്റ ജനത നടത്തുന്ന റിലേ നിരാഹാര സമരം അമ്പതാം ദിവസത്തിലേക്ക് (Idukki Land Issue: Relay hunger strike enters 50th day Chinnakanal Singukandam). തങ്ങളുടെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കുടിയേറ്റ ജനത സമരം നടത്തുന്നത്. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം കയ്യേറ്റക്കാരായി മാറേണ്ടി വന്നു എന്നാണ് ഇവരുടെ ആരോപണം. റവന്യൂ വകുപ്പ് ഒഴുപ്പിക്കല്‍ നടപടികളാരംഭിച്ച ദിവസം മുതലാണ് ഇവർ സമരം തുടങ്ങിയത്. പ്രതിപക്ഷ നേതാവ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍, ഭരണപക്ഷ പാര്‍ട്ടി നേതാക്കള്‍, എംപിമാർ, എംഎല്‍എമാർ, എന്‍ഡിഎയുടെ നേതാക്കള്‍ തുടങ്ങിയവരെല്ലാം സമരത്തിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ വിഷയത്തിൽ യാതൊരു പരിഹാരവും കണ്ടെത്താൻ സാധിച്ചിട്ടില്ല. നിവേദനം നല്‍കാനും പരാതി പറയാനും ഇനിയൊരിടം ബാക്കിയില്ലെന്നാണ് സമരക്കാർ പറയുന്നത്. നവകേരള സദസിൽ ഉൾപ്പെടെ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പിന്തുണ നല്‍കിയ നേതാക്കന്മാരാരും സമരപ്പന്തലിലേയ്ക്ക് എത്തുന്നില്ലെന്നും സമരക്കാര്‍ പറയുന്നു. 2023ല്‍ ഇടുക്കിയില്‍ ഏറെ വിവാദമായ പട്ടയ ഭൂപ്രശ്‌നങ്ങൾ ഇന്നും പരിഹാരം കണ്ടെത്താനാകാതെ പ്രതിസന്ധിയായി നിലനിൽക്കുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.