Idukki Kombayar Pushpakandam Road Issue കൊമ്പയാര്‍ പുഷ്‌പകണ്ടം റോഡിലെ നടുവൊടിക്കും യാത്ര.. പ്രതിഷേധം ശക്തമാക്കാന്‍ നാട്ടുകാര്‍ - പിഡബ്ല്യൂഡി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 9, 2023, 3:15 PM IST

ഇടുക്കി: നെടുങ്കണ്ടം പുഷ്‌പകണ്ടത്ത് (Nedumkandam Pushpakandam) പിഡബ്ല്യുഡി സ്ഥാപിച്ചിരിക്കുന്ന ഒരു ബോര്‍ഡുണ്ട്. പൊതുജനത്തിന്‍റെ ഉത്തരവാദിത്തം സൂചിപ്പിക്കുന്നതാണ് ഈ ബോര്‍ഡ്. പരാതികള്‍ അറിയിക്കണമെന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചതല്ലാതെ ഇവിടെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നവീകരിക്കാന്‍ പിഡബ്ല്യൂഡി ഇതുവരെയും തയ്യാറായിട്ടില്ല. കഴിഞ്ഞ ഏപ്രിലിലാണ് പിഡബ്ല്യൂഡി സ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ചത്. കോമ്പയാറില്‍ നിന്നും പുഷ്‌പകണ്ടം വരെയുള്ള രണ്ട് കിലോമീറ്റര്‍ 100 മീറ്റര്‍ റോഡിന്‍റെ നിര്‍മാണത്തിന്‍റെ ഭാഗമായിട്ടായിരുന്നുവിത്. ഒരു വര്‍ഷം കൊണ്ട് പാതയുടെ പണികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, നിര്‍മാണകാലയളവിലെ നാല് മാസം പിന്നിട്ടിട്ടും പാതയുടെ 100 മീറ്റര്‍ ദൂരം പോലും ഇതുവരെയും സഞ്ചാരയോഗ്യമാക്കാന്‍ സാധിച്ചിട്ടില്ല. കുത്തനെയുള്ള കൊടും വളവുകളും കയറ്റിറക്കങ്ങളുമുള്ള പാതയുടെ ഭൂരിഭാഗം പ്രദേശത്തും വലിയ ഗട്ടറുകളുണ്ട്. മഴവെള്ള പാച്ചിലില്‍ റോഡിന്‍റെ ഇരുവശവും ഒലിച്ച് പോയ അവസ്ഥയിലാണ്. ഇറക്കത്തിലെ ഗട്ടറുകളില്‍ അകപ്പെട്ട്, ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. ഏതാനും നാളുകള്‍ക്ക് മുന്‍പ്, റോഡിലെ ചെറിയ ഗട്ടറുകള്‍ അടച്ചെങ്കിലും അപകടരമായ വന്‍ ഗര്‍ത്തങ്ങളില്‍ ടാറിങ് നടത്താന്‍ കരാറുകാരനും തയ്യാറായിട്ടില്ല. മഴ ശക്തിപ്പെടുമ്പോള്‍ ഇതുവഴിയുള്ള യാത്രയും ഇപ്പോള്‍ ദുഷ്‌കരമാണ്. പതിറ്റാണ്ടുകളായി തകര്‍ന്നുകിടക്കുന്ന റോഡ് നവീകരിക്കണമെന്ന് ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ നിരവധി തവണയാണ് സമരം ചെയ്‌തത്. ഇതേതുടര്‍ന്നായിരുന്നു റോഡ് നവീകരണത്തിനുള്ള തുക അനുവദിച്ചതും ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചതും. അതേസമയം, അടിയന്തരമായി റോഡ് നവീകരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.