Oommen Chandy | പ്രിയ നേതാവിനെ അവസാന നോക്കുകാണാന്‍ ദർബാർ ഹാളിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹം ; ഇടനെഞ്ചുവിങ്ങി യാത്രാമൊഴി - മുഖ്യമന്ത്രി പിണറായി വിജയൻ

🎬 Watch Now: Feature Video

thumbnail

By

Published : Jul 18, 2023, 9:33 PM IST

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിക്കാൻ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹം. ആയിരങ്ങളാണ് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ദര്‍ബാര്‍ ഹാളിലേക്കെത്തിയത്. ഏഴ് മണിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് വിലാപയാത്രയായി സെക്രട്ടറിയേറ്റിൽ എത്തിച്ചത്. അതിന് മുൻപ് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ വി.ശിവൻകുട്ടി, വി.എൻ വാസവൻ, ചിഞ്ചുറാണി, റോഷി അഗസ്‌റ്റിൻ, ആന്‍റണി രാജു എന്നിവര്‍ ഉൾപ്പടെയുള്ളവരും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.എം ഹസൻ, വി.എസ് ശിവകുമാർ, ചീഫ് സെക്രട്ടറി വി.വേണു അടക്കം ഉന്നത ഉദ്യോഗസ്ഥരും ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ ദർബാർ ഹാളിലെത്തിയിരുന്നു. ഇതിന് ശേഷം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിലും കെപിസിസി ആസ്ഥാനത്തുമാണ് പൊതുദര്‍ശനം. തുടര്‍ന്ന് അര്‍ധരാത്രിയോടെ ഭൗതിക ശരീരം തിരികെ ജഗതിയിലെ വസതിയിലെത്തിക്കും. നാളെ (ജൂലൈ 19) രാവിലെ വിലാപയാത്രയായി തിരുവന്തപുരത്ത് നിന്നും ഭൗതികശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. വൈകുന്നേരത്തോടെ കോട്ടയത്തെ തിരുനക്കര മൈതാനത്ത് മൃതദേഹം എത്തിച്ച ശേഷം പുതുപ്പള്ളിയിലെ അദ്ദേഹത്തിന്‍റെ വസതിയിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് മറ്റന്നാള്‍ (ജൂലൈ 20) പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിലാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.