ആറംഗ സംഘം വീടു കയറി ആക്രമിച്ചു; ഗര്‍ഭിണി ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക് - kerala news updates

🎬 Watch Now: Feature Video

thumbnail

By

Published : Jun 23, 2023, 1:55 PM IST

കൊല്ലം: ആറംഗ സംഘം വീടു കയറി ആക്രമിച്ചതില്‍ ഗര്‍ഭിണിഅടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. മൈനാഗപ്പള്ളി സ്വദേശി തങ്ങള്‍ കുഞ്ഞിന്‍റെ വീട്ടിലാണ് ആക്രമണമുണ്ടായത്. തങ്ങള്‍ കുഞ്ഞ്, മരുമകള്‍ നജ്‌മി, കൊച്ചു മകനായ 4 വയസുകാരന്‍ ഖാലിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ (ജൂണ്‍ 22) രാത്രിയാണ് സംഭവം. വീടിന് പുറത്ത് നിന്ന് ശബ്‌ദം കേട്ട് വാതില്‍ തുറന്ന് നോക്കിയതോടെ അക്രമികള്‍ അകത്ത് കടക്കുകയായിരുന്നു. കൊച്ചു മകന്‍റെ കഴുത്തില്‍ കത്തി വച്ച് അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു. വീടിന്‍റെ ജനലുകളും ഗൃഹോപകരണങ്ങളും അടിച്ച് തകര്‍ത്തു. 

ശബ്‌ദം കേട്ട് വീടിന് പുറത്ത് നിന്ന്  അകത്തേക്കെത്തിയ തങ്ങള്‍ കുഞ്ഞിനെ മണ്‍വെട്ടിയുടെ പിടികൊണ്ട് അടിച്ച് വീഴ്‌ത്തി. തങ്ങള്‍ കുഞ്ഞിന്‍റെ മകനുമായുള്ള വാഹന കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് കുടുംബം ശാസ്‌താംകോട്ട പൊലീസില്‍ പരാതി നല്‍കി. 

തലസ്ഥാനത്ത് സമാന സംഭവം: വട്ടിയൂര്‍ക്കാവില്‍ ഏതാനും ദിവസം മുമ്പാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്. നെട്ടയത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ യുവാവ് പിടിയിലായത്. വേറ്റിക്കോണം സ്വദേശിയായ ഹരികുമാറാണ് അറസ്റ്റിലായത്. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ വീട്ടുകാരെ അസഭ്യം പറയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കുടുംബത്തിന്‍റെ പരാതിയെ തുടര്‍ അടുത്ത ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.