Health Minister Veena George On Nipah : 'ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല, പരിശോധനാഫലം കാത്തിരിക്കുകയാണ്‌'; പ്രതികരിച്ച് ആരോഗ്യമന്ത്രി - Mansukh Mandavya On Nipah

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 12, 2023, 8:08 PM IST

കോഴിക്കോട് : കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ (Union Minister) നടത്തിയ നിപ (Nipah) പ്രസ്‌താവനയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി (State Health Minister) വീണ ജോർജ് (Veena George). പൂനെയില്‍ നിന്നുള്ള പരിശോധനാഫലം (Test Result) കിട്ടിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. പ്രൊസസിങ്ങിലാണ് എന്നാണ് എൻഐവിയിൽ (NIV) നിന്ന് ലഭിച്ച മറുപടി. സാമ്പിളുകള്‍ (Samples) അയച്ച കാര്യം കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നു. ഇക്കാര്യമാകാം മന്‍സുഖ് മാണ്ഡവ്യ പറഞ്ഞത്. അഞ്ച് സാമ്പിളുകളുടെ പരിശോധനാഫലം കാത്തിരിക്കുകയാണെന്നും മന്ത്രി (Minister) കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചുവെന്ന വിവരം കേന്ദ്ര ആരോഗ്യമന്ത്രി കേരള സർക്കാരിനെ (Kerala Government) അറിയിക്കാത്തതിൽ മന്ത്രിമാർക്ക് നീരസമുണ്ട്. അത് മന്ത്രി മുഹമ്മദ് റിയാസും പ്രകടിപ്പിച്ചിരുന്നു. അതേസമയം പൂനെ എൻഐവിയിൽ നിന്ന് കേന്ദ്രം ആദ്യം വിവരം തേടിയതാവാമെന്ന നിഗമനത്തിലാണ് മന്ത്രിമാർ.

Also Read: Nipah Virus Confirmed in Kozhikode Again : കോഴിക്കോട്ടെ 2 മരണങ്ങള്‍ നിപ ബാധയെത്തുടര്‍ന്ന് ; സ്രവ സാമ്പിള്‍ പരിശോധനയില്‍ സ്ഥിരീകരണം

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.