നവകേരള സദസ് ഒരു രാഷ്‌ട്രീയ വ്യായാമം മാത്രം, കേരളത്തിന് ഒരു ഗുണവും ഉണ്ടായില്ല; രമേശ് ചെന്നിത്തല - ഇതൊരു രാഷ്ട്രീയ വ്യായാമം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 22, 2023, 3:20 PM IST

തിരുവനന്തപുരം : നവകേരള സദസ് എന്ന ദുരന്തം അവസാനിക്കുന്നതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala on Nava Kerala Sadas). നവകേരള സദസ് കൊണ്ട് (Nava Kerala sadas) കേരളത്തിനൊരു ഗുണവും ഉണ്ടായില്ല. ഇതൊരു രാഷ്ട്രീയ വ്യായാമം മാത്രമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ മുഖ്യമന്ത്രിയാണ് ആഹ്വാനം ചെയ്‌തത്. കുട്ടികളെ മർദിക്കാൻ ആഹ്വാനം ചെയ്‌ത മുഖ്യമന്ത്രി മാപ്പുപറയണം എന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു (Political exercise). ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞുവെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചു. അതേസമയം നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പര്യടനം തുടരുകയാണ്. നാളെയാണ് സദസിന്‍റെ സമാപനം. രണ്ടിടങ്ങളില്‍ നിന്ന് അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. പിണറായി വിജയനാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും കോണ്‍ഗ്രസിന്‍റെ കുട്ടികളെ അടിച്ചൊതുക്കാന്‍ മുഖ്യമന്ത്രി അവരെ നിയോഗിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എല്ലാക്കാലവും പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ കസേരിയില്‍ ഇരുന്ന് നിങ്ങളുടെ ഗോഡ്‌ഫാദറാകില്ലെന്ന് ഓര്‍ക്കണമെന്ന് സതീശന്‍ പൊലീസിനും മുന്നറിയിപ്പ് നല്‍കി. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.