വ്യവസായത്തിന്‍റെ ലക്ഷ്യം ലാഭം മാത്രമല്ല സാമൂഹിക പുരോഗതി കൂടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ - Governor at idukki
🎬 Watch Now: Feature Video
Published : Jan 9, 2024, 10:03 PM IST
ഇടുക്കി : വ്യവസായത്തിന്‍റെ ലക്ഷ്യം ലാഭം മാത്രമല്ല സാമൂഹിക പുരോഗതി കൂടിയാണെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്‍റെ ഉദ്ഘാടനം തൊടുപുഴയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം (Governor Arif Muhammad Khan at Idukki ). വ്യാപാരികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ക്ഷേമങ്ങൾ ഉറപ്പാക്കുന്നതിനും നടപ്പാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്ന് ഗവർണ്ണർ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ക്ഷേമ പദ്ധതിയായ കാരുണ്യത്തിലൂടെ നിരവധിയാളുകൾക്ക് സഹായം ചെയ്യാനാകും.വ്യവസായത്തിന്‍റെ ലക്ഷ്യം ലാഭം മാത്രമല്ല സാമൂഹിക പുരോഗതി കൂടിയാണെന്ന് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിലൂടെ വ്യക്തമാകുന്നതായും ഗവർണർ പറഞ്ഞു. തൊടുപുഴ മർച്ചന്‍റ് ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ 900 ത്തിലധികം അംഗങ്ങൾ പങ്കെടുത്തു. ഗവർണ്ണർ ഇടുക്കിയിലെത്തുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചിരുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പരിപാടി നടന്നത്. ഗവർണ്ണറുടെ വാഹന വ്യൂഹം കടന്ന് വന്ന വഴിയില്‍ നാലിടത്ത് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് തൊടുപുഴയിലും പരിസരങ്ങളിലും വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.