കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ - വിദ്യാരംഭം
🎬 Watch Now: Feature Video
തിരുവനന്തപുരം: കുരുന്നുകള്‍ക്ക് അറിവിന്‍റെ ആദ്യക്ഷരം പകർന്ന് നൽകി ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍. പൂജപ്പുരയിലെ സരസ്വതി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകളിലാണ് ഗവര്‍ണർ കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിച്ചത്. രാവിലെ 8.45ഓടെ ക്ഷേത്രത്തിലെത്തിയ ഗവര്‍ണര്‍ ഒരു മണിക്കൂറോളം ചടങ്ങില്‍ പങ്കെടുത്തു. കരയുന്ന കുട്ടികളെ സമാധാനിപ്പിച്ചും രക്ഷിതാക്കളെ കൊണ്ട് വിദ്യാരംഭം കുറിപ്പിച്ചും ചടങ്ങിലെ ഓരോ നിമിഷവും ആസ്വദിച്ച ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.
Last Updated : Feb 3, 2023, 8:28 PM IST