Golam Movie Pooja സസ്‌പെന്‍സ് മിസ്റ്ററി ത്രില്ലറായി 'ഗോളം'; ചിത്രത്തിന്‍റെ പൂജ വൈക്കത്ത് നടന്നു; ജനുവരിയില്‍ തിയേറ്ററുകളിലെത്തും - latest news in Ernakulam
🎬 Watch Now: Feature Video
Published : Sep 20, 2023, 8:03 PM IST
എറണാകുളം: ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസിന്‍റെ ബാനറിൽ ആനും സജീവും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം ഗോളത്തിന്‍റെ പൂജ (Golam Movie Pooja) നടത്തി. വൈക്കത്ത് നടന്ന ചടങ്ങില്‍ താരങ്ങളായ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, അലൻസിയർ, ഡയറക്‌ടർ ബ്ലെസ്സി, വിജയ് ബാബു തുടങ്ങിയവർ പങ്കെടുത്തു. പുതുമുഖ സംവിധായകനായ സംജാദാണ് സസ്‌പെന്‍സ് മിസ്റ്ററി ത്രില്ലറായ 'ഗോളം' ചിത്രത്തിന്‍റെ സംവിധായകന്‍. രഞ്ജിത്ത് സജീവ് കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയില്‍ ദിലീഷ് പോത്തന്‍, സിദ്ദിഖ്, അലൻസിയർ, ചിന്നുചാന്ദിനി, അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ് തുടങ്ങിയവരും മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. പ്രധാന താരങ്ങള്‍ക്കൊപ്പം 17 പുതുമുഖ താരങ്ങളും അണിനിരക്കുന്നുവെന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. (Suspended Mystery Thriller Movie Golam). 2023 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മഞ്ജുഷ രാധാകൃഷ്‌ണനാണ് ഗോളത്തിന്‍റെ വസ്ത്രാലങ്കാരം. സസ്പെൻസ് ത്രില്ലർ ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്‌ത വിജയ് കൃഷ്‌ണൻ ഗോളത്തിന്‍റെ ഛായാഗ്രാഹകനാവുമ്പോൾ നെയ്‌മര്‍, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമേഷ് താനൂരാണ് ഗോളത്തിന്‍റെ കലാസംവിധാനം ഒരുക്കുന്നത്. എബി സാൽവിൻ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ ഉദയ് രാമചന്ദ്രനാണ്. ചിത്രത്തിൻ്റെ കാസ്റ്റിങ് ഡയറക്‌ടർ ആക്‌ടറായ ബിനോയ് നമ്പാലയും പ്രൊഡക്ഷൻ കൺട്രോളർ ജിനു പികെയുമാണ്. മേക്കപ്പ് രഞ്ജിത്ത് മണാലിപറമ്പിൽ, സ്റ്റിൽസ്-ജസ്റ്റിൻ വർഗീസ്, ശബ്‌ദമിശ്രണം വിഷ്‌ണു ഗോവിന്ദ് എന്നിവരാണ് നിര്‍വഹിക്കുന്നത്. പിആർഒ ദിനേശ് ശബരി. വൈക്കം എറണാകുളം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കുന്ന ഗോളം 2024 ജനുവരി 26ന് തിയേറ്ററുകളിൽ എത്തും.