'തല രണ്ട്, കാല് അഞ്ച്'; സൂര്യാപേട്ടിൽ പിറന്നുവീണ ആട്ടിൻകുട്ടിയെ കണ്ട് അമ്പരന്ന് നാട്ടുകാർ - ആട് രണ്ട് തല
🎬 Watch Now: Feature Video
സൂര്യാപേട്ട് : രണ്ട് തലയും അഞ്ച് കാലുമുള്ള ആടിനെ കണ്ട അത്ഭുതത്തിലാണ് തെലങ്കാനയിലെ ആളുകൾ. തെലങ്കാനയിലെ സൂര്യപേട്ടിൽ കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ രണ്ടു തലയും അഞ്ച് കാലുകളുമുള്ള ആട് പിറന്നത്. ആടുകളെ വളര്‍ത്തി ജീവിക്കുന്ന ചിന്താളപ്പാലത്തെ എറാകുണ്ട തണ്ട ഗ്രാമത്തിലെ ഗുഗുലോത്ത് ബുള്ളി സക്രു എന്നയാളുടെ വീട്ടിലാണ് ഈ വിചിത്ര പിറവി ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്‌ച ഇയാളുടെ ആടുകളിലൊന്ന് പ്രസവിച്ചപ്പോള്‍ രണ്ട് കുഞ്ഞുങ്ങളാണ് ഉണ്ടായത്. അതിലൊരെണ്ണം സാധാരണ ആട്ടിന്‍ കുട്ടിയായിരുന്നു. എന്നാൽ, രണ്ടാമത്തെ ആട്ടിന്‍ കുട്ടിക്ക് രണ്ടു തലയും അഞ്ച് കാലുകളുമുള്ളതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. സംഭവത്തെ കുറിച്ചുള്ള വാർത്തകൾ ഗ്രാമത്തിൽ ആകെ പ്രചരിച്ചു. ഇതോടെ ഈ വിചിത്ര ആട്ടിൻകുട്ടിയെ കാണാൻ വെള്ളിയാഴ്‌ച (ഓഗസ്റ്റ് 11) മുതല്‍ ഗുഗുലോത്ത് സക്രുവിന്‍റെ വീട്ടിലേക്ക് നാട്ടുകാരുടെ ഒഴുക്കായിരുന്നു. ഏറെക്കാലമായി ആടു വളര്‍ത്തുന്ന താന്‍ ഇത്തരത്തിലൊരു ആട്ടിന്‍ കുഞ്ഞിനെ ഇതുവരെ കണ്ടിട്ടില്ലെന്നും ഇയാള്‍ പറയുന്നു. അസാധാരണ രൂപത്തോടെയാണ് പിറന്നതെങ്കിലും ആട്ടിന്‍കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ സുഖമായിരിക്കുന്നുവെന്നും ഗുഗുലോത്ത് സക്രു കൂട്ടിച്ചേർത്തു.