തൃശൂരില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക് - വാഹനങ്ങള്‍ കൂട്ടിയിടിച്ചു
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/29-12-2023/640-480-20386953-thumbnail-16x9-car.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Dec 29, 2023, 10:32 PM IST
തൃശൂര്‍ : പുതുക്കാട് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്ക്. രണ്ട് കാറും ഒരു ലോറിയും ട്രാവലറുമാണ് കൂട്ടിയിടിച്ചത് (Pudukad Accident). തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ യാത്ര ചെയ്‌തവര്‍ക്കാണ് പരിക്ക്. ഇന്ന് (ഡിസംബര്‍ 29) ഉച്ചയ്‌ക്ക് 12 മണിക്ക് കെസ്എസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. മുമ്പില്‍ സഞ്ചരിക്കുകയായിരുന്ന ലോറി സഡന്‍ ബ്രേക്കിട്ടതോടെ പിന്നാലെയെത്തിയ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു (Thrissur Lorry Accident). ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി. കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു (Car And Lorry Accident). അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തുടര്‍ന്ന് പൊലീസെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പാതയില്‍ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.