ബിജെപി പൂർവ്വകാല പ്രവർത്തക സംഗമം; കെ ജി മാരാരുടെ പ്രതിമയില്‍ പുഷ്‌പാർച്ചന നടത്തി രാജീവ് ചന്ദ്രശേഖർ - പൂർവ്വകാല പ്രവർത്തക സംഗമം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 2, 2023, 8:34 PM IST

കോഴിക്കോട്‌: ബിജെപിയുടെ വളർച്ചയ്ക്ക് അടിത്തറയിട്ട ആദ്യകാല പ്രവർത്തകരുടെ സംഗമം കോഴിക്കോട് നടന്നു (Former BJP workers meet). ബിജെപി ജില്ലാ കമ്മിറ്റി കാര്യാലയമായ തളി മാരാർജി ഭവനിലാണ് ജില്ലാ തലത്തിലെ ആദ്യ കാല പ്രവർത്തകർ ഒത്തുകൂടിയത്. വളർച്ചയുടെ പടവുകൾ കയറിക രാജ്യത്തെ ഭരിക്കുന്ന തലത്തിൽ വരെ എത്തിയ ബിജെപിയുടെ പുതിയ തലമുറയിലെ പ്രവർത്തകർക്ക് പഴയകാല പ്രവർത്തകരുടെ അനുഭവങ്ങൾ അറിയുന്നതിനുള്ള അവസരമാണ് പൂർവ്വകാല പ്രവർത്തക സംഗമത്തിലൂടെ ഉദ്ദേശിച്ചത്. മാരാർജി ഭവനിൽ നടന്ന സംഗമം കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar) ഉദ്ഘാടനം ചെയ്‌തു. ബിജെപി ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ അധ്യക്ഷത വഹിച്ചു. ബിജെപി നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ് മുഖ്യപ്രഭാഷണം നടത്തി. സംഗമത്തിന്‍റെ ഭാഗമായി പഴയകാല പ്രവർത്തകർക്ക് മന്ത്രിയുമായി സംവദിക്കാനുള്ള അവസരം നൽകി. ചടങ്ങിന്‍റെ മുന്നോടിയായി കേന്ദ്രമന്ത്രി (Union Minister) രാജീവ് ചന്ദ്രശേഖർ മാറാർജി ഭവനിലെ കെ ജി മാരാരുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.