Video: ഒളിച്ചിരുന്ന രാജവെമ്പാലയെ സാഹസികമായി ചാക്കിലാക്കി വനം വകുപ്പ് - കോടനാട് സെക്ഷൻ ഫോറസ്റ്റ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-14984949-thumbnail-3x2-snake.jpg)
എറണാകുളം: കോതമംഗലം വടാട്ടുപാറയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. റോക്ക് ജംഗ്ഷനിൽ പന്തനാൽ കുട്ടപ്പൻ ഗോപാലന്‍ എന്ന വ്യക്‌തിയുടെ പുരയിടത്തില്‍ നിന്നാണ് 12 അടിയോളം നീളമുള്ള പാമ്പിനെ പിടിച്ചത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് സാഹസികമായി പാമ്പിനെ പിടികൂടിയത്. കോടനാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജെ.ബി സാബുവിന്‍റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരാണ് അതിസാഹസികനീക്കം നടത്തി രാജവെമ്പാലയെ ചാക്കിലാക്കിയത്. വനപാലകരുടെ പ്രവര്‍ത്തനരീതികള്‍ വീക്ഷിക്കാന്‍ നിരവധി പ്രദേശവാസികളും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.