Forest Department Employee Killed in Wild Elephant Attack : കാട്ടാന ആക്രമണം : വനംവകുപ്പ് താത്‌കാലിക ജീവനക്കാരന്‍ കൊല്ലപ്പെട്ടു - വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ കൊല്ലപ്പെട്ടു
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/12-09-2023/640-480-19493812-thumbnail-16x9-wild-elephant-attack-forest-department-employee-killed.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Sep 12, 2023, 10:25 PM IST
വയനാട്:വെള്ളമുണ്ട പുളിഞ്ഞാല്‍ ചിറപ്പുല്ല് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ (Wild Elephant Attack Vellamunda) വനംവകുപ്പ് താത്‌കാലിക ജീവനക്കാരന്‍ കൊല്ലപ്പെട്ടു (Forest Department Employee Killed in Wild Elephant Attack). വിഎസ്എസ് താത്‌കാലിക വാച്ചറും, ഗൈഡുമായ നെല്ലിക്കച്ചാല്‍ തങ്കച്ചന്‍ (53) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മാനന്തവാടി റെയ്‌ഞ്ചിലെ വെള്ളമുണ്ട ഫോറസ്റ്റ് സ്റ്റേഷനില്‍ (Vellamunda Forest Station) നിന്നും ചിറപ്പുല്ല് വനം ഭാഗത്തേക്ക് രാവിലെ കര്‍ണാടക സ്വദേശികളായ വിനോദ സഞ്ചാരികളുമായി പോകവേ തവളപ്പാറ മേഖലയില്‍വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ട് തിരികെ എത്തി വനപാലകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തങ്കച്ചനെ കണ്ടെത്തിയത്. തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളജില്‍ എത്തിച്ചങ്കിലും മരണപ്പെടുകയായിരുന്നു. സുജ ഭാര്യയും അയോണ, അനോള്‍ഡ് എന്നിവർ മക്കളുമാണ്. രണ്ട് ദിവസം മുൻപ് തൃശൂർ അതിരപ്പിള്ളി വാഴച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ വാച്ചർ മരണപ്പെട്ടിരുന്നു. പെരിങ്ങൽക്കുത്ത് കോളനി നിവാസിയായ ഇരുമ്പൻ കുമാരനാണ് മരണപ്പെട്ടത്.