നവകേരളം പടുത്തുയർത്തേണ്ടത് കാർഷിക മേഖലയെ അവഗണിച്ചുക്കൊണ്ടല്ല; പ്രതിഷേധിച്ച്‌ നെൽ കർഷകർ - കർഷകരുടെ പ്രതിഷേധം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 10, 2024, 10:28 PM IST

Updated : Jan 10, 2024, 10:57 PM IST

കോട്ടയം: നവകേരളം പടുത്തുയർത്തേണ്ടത് കാർഷിക മേഖലയെ അവഗണിച്ച്‌ കൊണ്ടല്ലെന്ന് നെൽ കർഷകർ.
കാർഷിക മേഖലയുടെ വളർച്ചയ്ക്ക് സഹായം ചെയ്യാതെ നവ കേരള സൃഷ്‌ടി എങ്ങനെ സാധ്യമാകുമെന്നും ആരോപിച്ചു. കോട്ടയത്ത് നെല്ലിന്‍റെ സംഭരണ തുക കിട്ടാത്തതിൽ കർഷകർ നടത്തിയ പ്രതിഷേധത്തിലാണ് സർക്കാർ നടപടികളോടുള്ള എതിർപ്പ് കർഷകർ പ്രകടിപ്പിച്ചത്. വിരിപ്പു കൃഷിയുടെ നെല്ല് സംഭരണ തുക കിട്ടാത്തതിനെ തുടർന്നായിരുന്നു കർഷകർ പാടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്. മൂന്നു ദിവസത്തിനുള്ളിൽ നൽകാമെന്നു പറഞ്ഞ സംഭരണ തുക മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് കിട്ടിയിട്ടില്ല. കെട്ടു താലി പണയം വെച്ചും വായ്‌പയെടുത്തും കൃഷിയിറക്കിയ നൂറുകണക്കിന് കർഷകരാണ് നെല്ലിന്‍റെ തുക കിട്ടാത്തത് കൊണ്ട് കടക്കെണിയിലായിരിക്കുന്നത്. കോട്ടയത്ത് പാഡി ഓഫിസിന് മുൻപിൽ അപ്പർ കുട്ടനാട് കാർഷിക വികസന സമിതിയാണ് സമരം നടത്തിയത്. നവകേരളവുമായി മുന്നോട്ട് പോകുന്ന സർക്കാർ കർഷകരുടെ വേദന കൂടി മനസിലാക്കണമെന്നും നെല്ല് സംഭരണ കുടിശിക ഉടൻ നൽകണമെന്നും ധർണ ഉദ്ഘാടനം ചെയ്‌ത സംഘടനയുടെ ജില്ലാ സെക്രട്ടറി എം കെ ദിലീപ് ആവശ്യപ്പെട്ടു. ടോമി തുരുത്തു മാലിൽ, ജേക്കബ്‌ തോമസ് നീണ്ടൂർ , സാബു വി സി, സലിം കൈപ്പുഴ മുട്ട്, പ്രമോദ് അയ്‌മനം, ജെയ് മോൻ കരിമഠം തുടങ്ങിയവർ പ്രസംഗിച്ചു. 

Last Updated : Jan 10, 2024, 10:57 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.