video: ആംബുലന്‍സില്‍ നോട്ട് കടത്ത്; പിടിച്ചപ്പോൾ 25 കോടിയുടെ വ്യാജൻ - ഇന്നത്തെ പ്രധാന വാര്‍ത്ത
🎬 Watch Now: Feature Video
സൂറത്ത് (ഗുജറാത്ത്): സൂറത്തില്‍ 25 കോടിയുടെ വ്യാജ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തു. ഇന്നലെ (29.09.2022) സൂറത്തില്‍ കാംറെജ് പൊലീസാണ് വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തത്. ആംബുലന്‍സില്‍ കള്ളനോട്ടുകള്‍ കടത്തുന്നുവെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ നോട്ടുള്‍ പിടികൂടിയത്. ആറ് പെട്ടികളില്‍ 1290 പാക്കറ്റുകളിലാണ് നോട്ട് കെട്ടുകള്‍ പായ്‌ക്ക് ചെയ്‌തിരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Last Updated : Feb 3, 2023, 8:28 PM IST