ഓട്ടമത്സരത്തില്‍ അണിനിരന്നത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അമ്പതിലേറെ നായ്‌ക്കള്‍, താണ്ടിയത് ഒരു കിലോമീറ്റര്‍ ; വീഡിയോ - തെലങ്കാന വാര്‍ത്തകള്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16948645-thumbnail-3x2-bd.jpg)
ജോഗുലംബ ഗഡ്‌വാല : തെലങ്കാനയിലെ ജോഗുലംബ ഗഡ്‌വാല ജില്ലയിലെ ഗട്ടുവില്‍ ആവേശമായി നായയോട്ട മല്‍സരം. ഗ്രാമത്തിലെ ഭവാനിമാതാ ഉത്സവത്തോടനുബന്ധിച്ചാണ് നായകളുടെ ഓട്ടമത്സരം സംഘടിപ്പിച്ചത്. തെലങ്കാനയ്‌ക്ക് പുറമെ ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നായകള്‍ പങ്കെടുത്തു. ഒരു കിലോമീറ്ററായിരുന്നു മത്സരം. അമ്പതിലധികം നായ്‌ക്കള്‍ അണിനിരന്നു.
ആന്ധ്രപ്രദേശുകാരനയ ജെസ്സി ബായിയുടെ ഉടമസ്ഥതയിലുള്ള നായയാണ് ഒന്നാമതെത്തിയത്. കര്‍ണാടക സ്വദേശിയായ ദേവ രാജുലബന്ദ, കര്‍ണാടകയില്‍ നിന്നുതന്നെയുള്ള റാണി റായ്‌ച്ചൂര്‍, അന്ധ്രപ്രദേശില്‍ നിന്നുള്ള വെങ്കിടേശ് എന്നിവരുടെ നായകള്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തെത്തിയ നായയുടെ ഉടമസ്ഥന് 18,000 രൂപയാണ് സമ്മാനം. 16,000, 14,000, 12,000 രൂപ വീതമാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ക്കുള്ള സമ്മാനം. മത്സരം വീക്ഷിക്കാനായി നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തി.
Last Updated : Feb 3, 2023, 8:32 PM IST