Video | പൊള്ളുന്ന വിലയ്‌ക്കിടെ 51 കിലോ തക്കാളി കൊണ്ടൊരു തുലാഭാരം ; 'അന്നദാനത്തിനായി നല്‍കും' - tomatoes Tulabura
🎬 Watch Now: Feature Video
അനകപ്പള്ളി:രാജ്യത്തെ തക്കാളി വില തൊട്ടാല്‍ പൊള്ളുന്ന നിലയിലാണ്. ഇക്കാരണം കൊണ്ടുതന്നെ സാധാരണക്കാരുടെ ഭക്ഷണ രീതിയില്‍ പോലും മാറ്റം ഉണ്ടായ സാഹചര്യമാണുള്ളത്. എന്നാല്‍, ഇതൊന്നും തങ്ങളെ ഒട്ടും ബാധിച്ചില്ലെന്ന മട്ടില്‍, തക്കാളി കൊണ്ടൊരു തുലാഭാരം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടി. ആന്ധ്രാപ്രദേശിലെ നുകലമ്മ ക്ഷേത്രത്തിൽ, അണക്കാപ്പള്ളി സ്വദേശി അപ്പാറാവുവിന്‍റേയും മോഹിനിയുടേയും മകൾ ഭവിഷ്യയാണ് ഇത്തരത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. തക്കാളി വില 120 രൂപയായിരിക്കെ 51കിലോ ഉപയോഗിച്ചാണ് തുലാഭാരം നടത്തിയത്. തക്കാളി വിറ്റ് ഒറ്റരാത്രി കൊണ്ട് കർഷകർ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ഇതേ പച്ചക്കറിയെച്ചൊല്ലി ആളുകള്‍ തമ്മില്‍ തര്‍ക്കവും മോഷണവും അടക്കമുള്ള സംഭവങ്ങള്‍ നടക്കുകയും ചെയ്യുമ്പോഴാണ് ആന്ധ്രയില്‍ നിന്നുള്ള വ്യത്യസ്‌തമായ ഈ റിപ്പോര്‍ട്ട്. തക്കാളി ഉപയോഗിച്ച ശേഷം ശർക്കര കൊണ്ടും ഭവിഷ്യ തുലാഭാരം നടത്തി. ഇതിനായി ഉപയോഗിച്ച തക്കാളിയും ശര്‍ക്കരയും അന്നദാനത്തിനായി നല്‍കുമെന്ന് ക്ഷേത്ര ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.