പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത, മരിച്ചത് വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
🎬 Watch Now: Feature Video
തിരുവനന്തപുരം : പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത. മരണ കാരണം വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് (postmortem report says ingested poison). കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്‌ടര്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടു കണ്ടു വിവരമറിയിച്ചത്. നിരവധി കേസുകളില്‍ തുമ്പുണ്ടാക്കിയ കല്യാണി സിറ്റി പൊലീസിന്‍റെ ഡോഗ് സ്ക്വാഡിലെ എസ്ഐ ആയിരുന്നു (death of police dog Kalyani). നവംബര്‍ 20 നായിരുന്നു കല്യാണിയുടെ മരണം. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പൂന്തുറ എസ്ഐ ഉണ്ണിത്താനെയും നായയെ പരിശീലിപ്പിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പ് തല നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ പൂന്തുറ പൊലീസ് അന്വേഷണം നടത്തി വരികയാണ്. എട്ട് വയസായ കല്ല്യാണിയുടെ മരണത്തിന് പിറകേ കേരള പൊലീസിന്‍റെ സമൂഹ മാധ്യമ പേജിലടക്കം ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കൊണ്ട് പോസ്റ്റുകളിട്ടിരുന്നു. നിലവില്‍ കല്ല്യാണിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചിരിക്കുകയാണ്. 2015 ല്‍ പൊലീസിന്‍റെ കെനൈന്‍ സ്‌ക്വാഡിന്‍റെ (Canine Squad) ഭാഗമായ കല്യാണി സംസ്ഥാന പൊലീസ് മേധാവിയുടെ എക്‌സലന്‍സ് പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ സ്‌ക്വാഡിലും കല്ല്യാണിയുടെ സേവനമുണ്ടായിരുന്നു.