Collector Afsana Parwin's dance കൊല്ലം കലക്‌ടറേറ്റില്‍ ഓണാഘോഷം; തകര്‍പ്പന്‍ നൃത്തവുമായി കലക്‌ടര്‍ അഫ്‌സാന പര്‍വീണ്‍ - Kollam collectorate

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Aug 25, 2023, 10:12 PM IST

കൊല്ലം: കലക്‌ടറേറ്റില്‍ (Collectorate) നടന്ന ഓണാഘോഷ (Onam Celebrations) പരിപാടിയില്‍ നൃത്ത ചുവടുകളുമായി (Dance) ജില്ല കലക്‌ടര്‍ അഫ്‌സാന പര്‍വീണ്‍ (District Collector Afsana Parwin). ഓണപ്പാട്ടിന് താളം വച്ച് തുടങ്ങി അതേ പാട്ടിന് കൂളിങ് ഗ്ലാസ് ധരിച്ച് തകര്‍പ്പന്‍ നൃത്തമാടിയാണ് കലക്‌ടര്‍ (Collector) നൃത്തം (Dance) അവസാനിപ്പിച്ചത്. സെറ്റ് സാരിയും (Saree) മുടിയില്‍ മുല്ലപ്പൂവും (Jasmin Flower) ചൂടി തനി മലയാളി മങ്കയായാണ് കലക്‌ടര്‍ (Collector) ഓണാഘോഷ പരിപാടിക്കെത്തിയത്. കലക്‌ടറേറ്റിലെ (Collectorate) ജീവനക്കാര്‍ കരഘോഷങ്ങളോടെ കലക്‌ടറെ പ്രോത്സാഹിപ്പിച്ചു. കലക്‌ടറുടെ അഞ്ച് വയസുകാരന്‍ മകന്‍ അമാന്‍ മാലിക്കും (Aman Malik) പരിപാടിക്കെത്തിയിരുന്നു. സിവില്‍ സ്റ്റേഷനിലെ (Civil Station) വിവിധ വകുപ്പുകള്‍ പൂക്കളങ്ങള്‍ (Flower Carpet) ഒരുക്കി. കൂടാതെ വടംവലി അടക്കമുള്ള ഓണക്കളികളും അരങ്ങേറി. ആഘോഷത്തിനെത്തിയ മാവേലിയും (Maveli) ഏറെ ശ്രദ്ധേയമായി. ആഘോഷങ്ങള്‍ക്ക് പുറമെ വിഭവ സമൃദ്ധമായ സദ്യയും ഓഫിസില്‍ (Office) തയ്യാറാക്കിയിരുന്നു. പത്തനംതിട്ട (Pathanamthitta) ജില്ല കലക്‌ടര്‍ ദിവ്യ എസ് അയ്യരുടെ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള ഫ്ലാഷ്‌ മോബ് (Flash mob) നേരത്തെ ഏറെ ജനശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ തവണ എംജി സര്‍വകലാശാല കലോത്സവത്തിന്‍റെ ഭാഗമായി നടന്ന വിദ്യാര്‍ഥികളുടെ ഫ്ലാഷ്‌ മോബിലാണ് കലക്‌ടര്‍ (Collector) നൃത്തം വച്ചത്. അപ്രതീക്ഷിതമായി വിദ്യാര്‍ഥികള്‍ക്ക് കലക്‌ടര്‍ ദിവ്യ എസ് അയ്യരും ചേരുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പമുളള കലക്‌ടറുടെ നൃത്തം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.