മദ്യലഹരിയിൽ കുഞ്ഞിനെ എടുത്തെറിഞ്ഞ മാതാപിതാക്കൾ പിടിയില്‍, കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ - child issues
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/10-07-2023/640-480-18958151-thumbnail-16x9-saskas.jpg)
കൊല്ലം: മദ്യലഹരിയിൽ കുഞ്ഞിനെ വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞ് മാതാപിതാക്കൾ. കൊല്ലം ചിന്നക്കട കുറവന്‍പാലത്താണ് ദാരുണ സംഭവം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളാണ് ഒന്നര വയസുളള മകളെ മദ്യലഹരിയിൽ എടുത്തെറിഞ്ഞത്. കുഞ്ഞ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തില്‍ കുഞ്ഞിന്‍റെ മാതാപിതാക്കളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കും എതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം പൊലീസ് കേസെടുത്തു. ചിന്നക്കട കുറവന്‍പാലത്ത് ഇന്നലെ രാത്രി എട്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിനുള്ളിലിരുന്ന് മദ്യപിക്കുകയും തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിൽ ഏര്‍പ്പെടുകയും ചെയ്‌തു. ഈ സമയം ഇവരുടെ അടുത്തേക്ക് വന്ന ഒന്നര വയസുകാരിയായ മകളെ മുരുകന്‍ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു.
വീഴ്‌ചയില്‍ തലയ്‌ക്ക് പരിക്കേറ്റ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്എടി ആശുപ്രതിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ALSO READ: കളമശ്ശേരിയില്‍ 16 കാരന് ക്രൂരമർദനം ; അമ്മയും സുഹൃത്തും അമ്മൂമ്മയും അറസ്‌റ്റിൽ