'പ്രതിമ കൊണ്ട് അര്‍ഥമില്ല, വിദ്യാര്‍ഥികള്‍ക്കായി ഒരു സ്ഥാപനം നിര്‍മിക്കും' ; ഉമ്മൻചാണ്ടി കോളനി സന്ദര്‍ശിച്ച് ചാണ്ടി ഉമ്മൻ
🎬 Watch Now: Feature Video
ഇടുക്കി : ഉമ്മൻ ചാണ്ടിയെ (Oommen Chandy) ഏറെ സ്നേഹിക്കുന്ന കഞ്ഞിക്കുഴി ഉമ്മൻചാണ്ടി കോളനി (Kanjikkuzhi Oommen Chandy Colony) നിവാസികളുടെ അരികിലേക്ക് ചാണ്ടി ഉമ്മൻ (Chandy Oommen) എത്തി. തന്‍റെ പിതാവിനോട് കോളനി നിവാസികൾ കാട്ടിയ സ്നേഹത്തിന് വാക്കുകൾക്ക് അതീതമായ നന്ദിയാണുള്ളതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഏത് സാഹചര്യത്തിലും ഒപ്പം നില്‍ക്കുമെന്ന ഉറപ്പ് കോളനി നിവാസികള്‍ക്ക് നല്‍കിയാണ് ചാണ്ടി ഉമ്മന്‍ മടങ്ങിയത്. കുടുംബബന്ധം എന്നത് രക്തബന്ധത്തിൽ അവസാനിക്കുന്നത് അല്ല എന്നും ജാതിക്കും മതത്തിനും സ്ഥാനമില്ലാത്ത വിധം ആ കുടുംബത്തെ ഒന്നായി കാണാനാണ് അന്ത്യ യാത്രയിൽ തന്‍റെ പിതാവ് പറയാതെ തന്നെ പഠിപ്പിച്ചത്. 'നിങ്ങളുടെ സ്നേഹത്തിന് ജീവിതം കൊണ്ടു മാത്രമേ നന്ദി പറയാൻ ആകുകയുള്ളൂ. ജീവിതാവസാനം വരെ ഞാൻ നിങ്ങളുടെ സുഖദുഃഖങ്ങളിൽ കൂടെയുണ്ടാകും' -എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്‌ക്കായി കോളനിയില്‍ പ്രതിമ സ്ഥാപിക്കണമെന്ന് കോളനി നിവാസികള്‍ ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതിമകളിൽ അർഥമില്ലെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍ പകരം അവിടെയുള്ള വിദ്യാർഥികൾക്ക് പഠിക്കുന്നതിനുള്ള ഒരു സ്ഥാപനം ആരംഭിക്കുന്നതിനാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.