ചാമ്പ്യൻസ് ബോട്ട് ലീഗ്: കല്ലട ജലോത്സവത്തില്‍ വിയപുരം ചുണ്ടൻ ജേതാക്കൾ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 25, 2023, 11:09 PM IST

കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് മൺറോതുരുത്തിലെ മുതിരപ്പറമ്പ് കാരൂത്തറ കടവ് നെട്ടായത്തിൽ സംഘടിപ്പിച്ച മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് 11 മത് പാദ മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ വിയപുരം ചുണ്ടൻ ഒന്നാം സ്ഥാനത്തെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ യുണൈറ്റഡ് ബോട്ട് ക്ലബ്‌ കൈനകരിയുടെ നടുഭാഗം ചുണ്ടനാണ് രണ്ടാമത് എത്തിയത്. പോലീസ് ബോട്ട് ക്ലബിന്‍റെ മഹാദേവിക്കാട് കാട്ടിൽ തേക്കേതിൽ മൂന്നാം സ്ഥാനത്തെത്തി. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ യുവ സാരഥി ബോട്ട് ക്ലബ്ബിന്‍റെ മൂന്ന് തൈക്കൻ ഒന്നാം സ്ഥാനം നേടി. സന്തോഷ് ശിപായിത്തറ ക്യാപ്റ്റനായ കെ.കെ.ബി.സി മൺറോത്തുരുത്തിൻ്റെ തുരുത്തിത്തറ രണ്ടാം സ്ഥാനവും, ഫീനിക്സ് മൺറോത്തുരുത്തിന്‍റെ മാമൂടൻ മൂന്നാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി വിഭാഗത്തിൽ വില്ലിമംഗലം എംജിഎമ്മിൻ്റെ ക്യാപ്റ്റനായ ശരവണൻ ഒന്നാം സ്ഥാനം നേടി. ശിങ്കാരപ്പള്ളി യുവരശ്‌മി യുടെ സെന്‍റ് ജോസഫ് രണ്ടാം സ്ഥാനം നേടി. പെരുങ്ങാലം ഭാവനയുടെ ഡാനിയേൽ മൂന്നാം സ്ഥാനം നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ മൺറോത്തുരുത്ത് വേണാട് ബോട്ട് ക്ലബിൻ്റെ ഷോട്ട് പുളിക്കത്തറ ഒന്നാമനായി, കൺട്രാം കാണി സ്‌പാർട്ടൻസ് ബോട്ട് ക്ലബിൻ്റെ നവജ്യോതി രണ്ടാം സ്ഥാനം നേടി. വെപ്പ് ബി ഗ്രേഡ് ഇന്ത്യൻ ബോയ്‌സിൻ്റെ പുന്നത്തറ പുരയ്ക്കൽ ഒന്നാമതായി, പടിഞ്ഞാറേക്കല്ലട അംബേദ്‌കർ ബോട്ട് ക്ലബിൻ്റെ ചിറമേൽ തോട്ടുകടവൻ രണ്ടാം സ്ഥാനവും, യുണൈറ്റഡ് കല്ലട ബോട്ട് ക്ലബിൻ്റെ പി.ജി കരിപ്പുഴ മൂന്നാം സ്ഥാനവും നേടി. ലൂസേഴ്സ് ഫൈനലിൽ വേമ്പനാട്ട് ബോട്ട് ക്ലബ്ബിന്‍റെ ആയാപ്പറമ്പ് പാണ്ടി ഒന്നാമതും കെ ബി സി യുടെ പായിപ്പാടാൻ രണ്ടാമതും കുമരകം ബോട്ട് ക്ലബ്ബിന്‍റെ ചമ്പക്കുളം മൂന്നാം സ്ഥാനവും നേടി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജലോത്സവം ഉദ്ഘാടനം ചെയ്‌തു. കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷനായി. ജില്ലാ കലക്ടർ എൻ ദേവീദാസ്, ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവി മോഹൻ, ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അൻസർ ഷാഫി, പടിഞ്ഞാറെകല്ലട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ ഉണ്ണികൃഷ്ണൻ, ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേശ്,ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ബി ജയചന്ദ്രൻ, മൺറോതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ അനീറ്റ, പ്രാദേശിക കമ്മിറ്റി ജനറൽ കൺവീനർ ബിനു കരുണാകരൻ,ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ് പ്രമീള,ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ,ബന്ധപെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.