'സംരംഭങ്ങൾക്ക് ക്യാപ്പിറ്റൽ അനുവദിക്കും' ; സർക്കാർ ലക്ഷ്യം മൂന്ന് വർഷത്തിനുള്ളിൽ 100 കോടി രൂപയുടെ മൂലധന വർധനവെന്ന് പി രാജീവ് - capital will be allowed for enterprises
🎬 Watch Now: Feature Video
തിരുവനന്തപുരം : 1,39,000 ൽ അധികം സ്വകാര്യ സംരംഭങ്ങൾ കേരളത്തിൽ ഈ സർക്കാരിന്‍റെ കാലയളവിൽ ആരംഭിക്കാൻ കഴിഞ്ഞുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. 60,000 ത്തോളം വരുന്ന സംരംഭങ്ങൾ ആദ്യത്തെ വർഷം മാത്രം ആരംഭിക്കാൻ സാധിച്ചു. സ്വകാര്യ വ്യവസായ പാർക്കുകളിൽ നിന്നുള്ള മേഡ് ഇൻ കേരള ഉത്പന്നങ്ങൾ സപ്ലൈക്കോ, കൺസ്യൂമർ ഫെഡ് മുതലായ സ്ഥാപനങ്ങളിലേക്ക് കൊണ്ട് വരാനാണ് സർക്കാർ ശ്രമം. 3 വർഷത്തിനുള്ളിൽ 100 കോടി രൂപയുടെ ക്യാപിറ്റൽ വർധനവിനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി സംരംഭങ്ങൾക്ക് ക്യാപിറ്റൽ അനുവദിക്കും. സ്വകാര്യ സംരംഭങ്ങൾക്ക് വായ്‌പയെടുത്ത ശേഷം സർക്കാരിന്‍റെ സഹായം ലഭിക്കാത്ത സാഹചര്യമുണ്ട്. വ്യവസായത്തിന് ഭൂമി ഏറ്റെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സ്വകാര്യ പങ്കാളിത്തം കൂടി വന്നാൽ 500 ഏക്കർ ഭൂമിയോളം ഇനിയും ലഭിക്കും. കേരളത്തിന് പുറത്ത് നിന്നുള്ള കമ്പനികൾ കേരളത്തിലേക്ക് എത്തുന്ന സാഹചര്യമുണ്ട്. ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് തലത്തിൽ വില കൊടുക്കാതെ തന്നെ ലഭിക്കുന്ന ഭൂമി ഉണ്ട്. കാസർകോഡ് കൂടുതൽ ഭൂമി കണ്ടെത്താൻ സർക്കാർ ശ്രമം. ലിഥിയം ബാറ്ററി നിർമ്മാണ യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.